Latest News :
Home » , » കെ പി എ മജീദിന്റെ ലേഖനം ലീഗിന് തിരിച്ചടിയാകുന്നു;

കെ പി എ മജീദിന്റെ ലേഖനം ലീഗിന് തിരിച്ചടിയാകുന്നു;

Written By Muhimmath News on Tuesday, 7 June 2016 | 11:35

ലീഗ്-ആര്‍ എസ് എസ്-ബി ജെ പി ബന്ധം തുറന്നുകാട്ടി സോഷ്യല്‍ മീഡിയളും പത്രങ്ങളും

കോഴിക്കോട്: കെട്ടിച്ചമച്ച ആരോപണങ്ങളുമായി കെ പി എ മജീദ് എഴുതിയ ലേഖനം ലീഗിന് തന്നെ തിരിച്ചടിയാകുന്നതായി റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളായി ലീഗും ബി ജെ പിയും സംഘപരിവാര്‍ ശക്തികളും തമ്മില്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന രഹസ്യബന്ധങ്ങളുടെ കഥകളാണ് സോഷ്യല്‍ മീഡിയകളിലും വിവിധ പത്രങ്ങളിലും ഓണ്‍ ലൈന്‍ മാധ്യമങ്ങളിലൂടെയുമായി പുറത്തുവരുന്നത്. 

ബി ജെ പി ബന്ധം, ചരിത്രം മറച്ചുവെച്ച് മുസ്ലിം ലീഗ് എന്ന ദേശാഭിമാനി പത്രത്തിന്റെ റിപ്പോര്‍ട്ടാണ് ഇതിലെ ഏറ്റവും പുതിയത്. 

തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ജാള്യത മറച്ചുവെക്കാന്‍ സമുദായ സംഘടനയുടെ നെഞ്ചത്ത് കേറി അരിശം തീര്‍ക്കുകയാണ് ലീഗെന്ന് ദേശാഭിമാനി തുറന്നെഴുതുന്നു. 1991ല്‍ വടകര, ബേപ്പൂര്‍ മോഡല്‍ സഖ്യത്തിലൂടെ ബി ജെ പിയെ പിന്തുണച്ച മുസ്ലിം ലീഗിന്റെ ചരിത്രവും അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലെല്ലാം കോലീബീ സഖ്യം സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ വഞ്ചിച്ച നാറിയ കഥകളും ദേശാഭിമാനി പുറത്തുവിടുന്നു. അഴീക്കോട്, മണ്ണാര്‍ക്കാട്, ബി ജെ പിസ്ഥാനാര്‍ഥിജയിച്ച നേമം മണ്ഡലം എന്നിവിടങ്ങളിലെല്ലാം സംഘപരിപവാര്‍ ലീഗ് ബന്ധം വ്യക്തമായിരിക്കുകയാണ്. 

ഷാജിക്ക് വേണ്ടി ആര്‍ എസ് എസ് സര്‍ക്കുലര്‍ വരെ ഇറക്കിയിരുന്നു എന്ന ഞെട്ടിക്കുന്ന സത്യവും ദേശാഭിമാനി തുറന്നെഴുതുന്നു. അതുപോലെ മലപ്പുറം ജില്ലയിലെ താനൂരില്‍ മുസ്ലിം ലീഗിനെ സഹായിക്കാന്‍ ബി ജെ പി കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു. ബേപ്പൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ തന്നെ വീട്ടില്‍ വന്ന് നിര്‍ബന്ധിച്ചത് കോണ്‍ഗ്രസ് നേതാവ് എം പി ഗംഗാധരനും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായിരുന്നുവെന്ന് അന്നത്തെ സംയുക്ത സ്ഥാനാര്‍ഥി ഡോ. മാധവന്‍ കുട്ടി പിന്നീട് പറഞ്ഞിട്ടുമുണ്ട്. പക്ഷേ ഇത്തരം അവിശുദ്ധ ലീഗ് സംഘപരിവാര്‍ കൂട്ടുകെട്ടുണ്ടായിട്ടും അന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി കെ ഹംസയാണ് ജയിച്ചുകയറിയതെന്നും ദേശാഭിമാനി ഓര്‍മപ്പെടുത്തുന്നു. 

ഇതിന് പുറമെ സോഷ്യല്‍മീഡിയകളിലെല്ലാം പഴയ കാല ലീഗ് സംഘപരിവാര്‍ ആര്‍ എസ് എസ് ബി ജെ പി ബന്ധത്തിന്റെ നാറുന്ന കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇതില്‍ അല്‍പം കുറവ് വന്നിരുന്നെങ്കിലും കെ പി എ മജീദിന്റെ ശുദ്ധ ആരോപണങ്ങള്‍ മാത്രം കുത്തിനിറച്ച ലേഖനം പുറത്തുവന്നതോടെ പഴയ പത്ര കട്ടിംഗുകളുടെ കൂമ്പാരം തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 
എല്ലാം ലീഗ് സംഘപരിവാര്‍ ആര്‍ എസ് എസ് ബന്ധം വെളിപ്പെടുത്തുകയും ചെയ്യുന്നു. 


കരാര്‍ ഉറപ്പിച്ചത് ആര്‍ എസ് എസ് കാര്യലയത്തില്‍ വെച്ചെന്ന് ഡോ. കെ മാധവന്‍ കുട്ടി, കെ എം ഷാജിക്ക് വോട്ട് ചെയ്യാന്‍ ആര്‍ എസ് സര്‍ക്കുലര്‍, ബി ജെ പി ലീഗിന് ഹറാമല്ല സീതി ഹാജി, മണ്ണാര്‍ക്കാട്ടെ വോട്ടുകുറഞ്ഞു ബി ജെ പി ബി ഡി ജി എസ് ബന്ധത്തില്‍ വിള്ളല്‍, ബി ജെ പി ബന്ധത്തില്‍ പ്രതിഷേധിച്ച് ലീഗ് നേതാക്കള്‍ പാര്‍ട്ടി വിട്ടു, ബി ജെ പി സഹായത്തോടെ ലീഗ് സ്ഥാനാര്‍ഥിക്ക് വിജയം, കുറ്റിപ്പുറത്ത് ബി ജെ പി സഹായത്തോടെ ലീഗ് ഭരണം നിലനിര്‍ത്തി.....തുടങ്ങിയ ലീഗുകാര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വാര്‍ത്തകളുടെ പഴയകാല കട്ടിംഗുകളെല്ലാം ഇപ്പോള്‍ വീണ്ടും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 

ഒരു വേള കെട്ടടങ്ങിയ ഈ വിഷയങ്ങളെല്ലാം കെ പി എ മജീദിന്റെ ലേഖനത്തോടെ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞാടുകയാണ്. കോലീബീ ബന്ധത്തിന്റെ അറപ്പുളവാക്കുന്ന കഥകള്‍ മറച്ചുവെക്കാനുള്ള ലീഗിന്റെ ശ്രമങ്ങള്‍ അടുത്തിടെ സിറാജ് പത്രത്തിലൂടെ തുറന്നുകാട്ടിയിരുന്നു. ഇതിനെതിരെയുള്ള പ്രതികരണമായാണ് കെ പി എ മജീദ് ലേഖനമെഴുതിയതെങ്കിലും തിരിച്ചുകൊത്തുകയാണെന്നാണ് പൊതുവെയുള്ള വികാരം. 

അതിനിടെ, കെ പി എ മജീദിന്റെ ഭാഷാപാടവം അറിയുന്നവര്‍, ഇത്തരമൊരു ലേഖനം എഴുതാന്‍ അദ്ദേഹത്തിന് ഒരിക്കലും സാധിക്കില്ലെന്നും ഇത് ചേളാരി വിഭാഗത്തിലെ ചിലര്‍ എഴുതിക്കൊടുത്തതാണെന്നും വ്യക്തമാക്കുന്നു. എന്തായാലും സത്യത്തിന്റെ ഒരു കണിക പോലുമില്ലാതെ ലേഖനം മുഴുവന്‍ ശുദ്ധ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് പാര്‍ട്ടി സെക്രട്ടറി എഴുതിയ ലേഖനം നിലവാര തകര്‍ച്ചയുടെ ഏറ്റവും വലിയ തെളിവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved