Latest News :
Home » , » കുട്ടികളുമായി സ്വവര്‍ഗ രതി; പൂജാരി അറസ്റ്റില്‍

കുട്ടികളുമായി സ്വവര്‍ഗ രതി; പൂജാരി അറസ്റ്റില്‍

Written By Muhimmath News on Thursday, 23 June 2016 | 11:50

കൊല്ലം: സ്‌കൂള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ നടപടിയിലൂടെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. ഭാരതീപുരം കുതിരച്ചിറക്കടുത്തുള്ള ക്ഷേത്രത്തിലെ പൂജാരി ഓച്ചിറ പുത്തന്‍കണ്ടം ആലുവിളവീട്ടില്‍ മണിലാല്‍ (25)ആണ് കട്ക്കല്‍ പോലീസിന്റെ പിടിയിലായത്.

സ്ഥലത്തെ ഒരു സ്‌കൂളിലെ കുട്ടികള്‍ ക്ലാസ് സമയത്ത് അശ്ലീല ചിത്രങ്ങള്‍ ബുക്കില്‍ വര്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയപ്പോഴാണ് പൂജാരി തങ്ങളെ ഏറെനാളായി പീഡിപ്പിക്കുന്ന വിവരം പറയുന്നത്. ക്ഷേത്രത്തില്‍ വന്ന ഒരു കുട്ടിയുമായി ചങ്ങാത്തം കൂടിയ പൂജാരി ഒരു ദിവസം മുറിയിലേക്ക് ക്ഷണിച്ചു. അവിടെവച്ചാണ് ആദ്യമായി പീഡിപ്പിച്ചത്. അത് മൊബൈലില്‍ പകര്‍ത്തിയശേഷം അതു കാട്ടി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി. ആവശ്യപ്പെടുമ്പോഴെല്ലാം വരണമെന്ന് നിര്‍ദ്ദേശിച്ചു. 

ഭയന്ന വിദ്യാര്‍ത്ഥി അത് അനുസരിച്ചു. എന്നാല്‍, കൂട്ടുകാരെയും കൊണ്ടു വരണമെന്നായി പൂജാരി. അങ്ങനെ മറ്റുചില കുട്ടികളും പൂജാരിയുടെ കെണിയില്‍പ്പെട്ടു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ അറിയച്ചതനുസരിച്ച് അവര്‍ നടത്തിയ അന്വേഷണം നടത്തി പോലീസിന് റിപ്പോര്‍ട്ട് നല്‍കുകയായിുന്നു. സംഭവംഅറിഞ്ഞതോടെ ക്ഷേത്രം ഭാരവാഹികള്‍ പൂജാരിയെ പുറത്താക്കി. ഒളിവില്‍പ്പോയ പൂജാരിയെ പത്തനംതിട്ടയില്‍നിന്നാണ് പിടികൂടിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved