Latest News :
Home » » തെക്കിലില്‍ മീന്‍ ലോറി കുഴിയിലേയ്ക്ക് മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്

തെക്കിലില്‍ മീന്‍ ലോറി കുഴിയിലേയ്ക്ക് മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 6 June 2016 | 22:11



ചട്ടഞ്ചാല്‍: തെക്കില്‍ കാനം വളവില്‍ മീന്‍ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഡ്രൈവര്‍ പരപ്പനങ്ങാടി, ചെട്ടിപ്പടിയിലെ സുബൈര്‍ (26), ക്ലീനര്‍ തൃശ്ശൂര്‍, ബീച്ചിടത്തെ നിഖില്‍(26) എന്നിവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടര മണിയോടെയാണ് അപകടം. കാരയ്ക്കലില്‍ നിന്നു മംഗഌരുവിലേയ്ക്ക് മീനുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ ബസിനെ മറികടന്നെത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടയില്‍ മീന്‍ലോറി നിയന്ത്രണം തെറ്റി കുഴിയിലേയ്ക്ക് മറിഞ്ഞാണ് അപകടം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved