Latest News :
Home » » മദ്‌റസ പൊതുപരീക്ഷ: ക്ലായിക്കോടിന് തിളക്കമാര്‍ന്ന വിജയം

മദ്‌റസ പൊതുപരീക്ഷ: ക്ലായിക്കോടിന് തിളക്കമാര്‍ന്ന വിജയം

Written By Muhimmath News on Tuesday, 28 June 2016 | 18:11

പരപ്പ: സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ ക്ലായിക്കോട് ഇര്‍ശാദുല്‍ ഉലൂം മദ്‌റസക്ക് നൂറുമേനി. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത മാര്‍ക്കോടെ വിജയിച്ചു. പത്താം തരത്തില്‍ പരപ്പ സുന്നീ റൈഞ്ചില്‍ ഒന്നും രണ്ടും റാങ്കുകള്‍ യഥാക്രമം ഫര്‍ഹാന, ഹസ്‌ന എന്നിവര്‍ കരസ്തമാക്കി. റാങ്ക് ജേതാക്കളെയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, ഉസ്താദുമാരെയും മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ അഭിനന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved