Latest News :
Home » » സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി: മലാപറമ്പ് സ്‌കൂള്‍ പൂട്ടാന്‍ സുപ്രീം കോടതിയുടെ അനുമതി

സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി: മലാപറമ്പ് സ്‌കൂള്‍ പൂട്ടാന്‍ സുപ്രീം കോടതിയുടെ അനുമതി

Written By Muhimmath News on Monday, 6 June 2016 | 17:01



ന്യൂഡല്‍ഹി: കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതിയുടെ അനുമതി. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജൂണ്‍ എട്ടിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈകോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈകോടതി ഉത്തരവ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്നും സ്‌കൂള്‍ പൂട്ടുന്നത് വിദ്യാര്‍ഥികളെ ഭാവിയെ ബാധിക്കുമെന്നുമുള്ള കേരളത്തിന്റെ വാദം കോടതി തള്ളി. 2015 ഒക്‌ടോബറില്‍ തന്നെ സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹരജിയുമായി അവസാന സമയം എത്തിയതിനെയും കോടതി വിമര്‍ശിച്ചു. ആവശ്യമായ സമയം കിട്ടിയതാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍പോലും സുപ്രീംകോടതി തയാറായില്ല. ചട്ടപ്രകാരം ഒരു വര്‍ഷം മുമ്പ് നോട്ടിസ് നല്‍കി നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മാനേജര്‍ സ്‌കൂള്‍ പൂട്ടാന്‍ അനുമതി തേടിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved