Latest News :
...
Home » » മള്ഹര്‍ പ്രാര്‍ത്ഥനാ സമ്മേളനം ശനിയാഴ്ച

മള്ഹര്‍ പ്രാര്‍ത്ഥനാ സമ്മേളനം ശനിയാഴ്ച

Written By Muhimmath News on Friday, 24 June 2016 | 17:16

മഞ്ചേശ്വരം: മള്ഹര്‍ നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാന്‍ 21-ാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം ജൂണ്‍ 25 ശനി വൈകുന്നേരം മുതല്‍ മള്ഹര്‍ അല്‍ ബുഖാരി കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടക്കും.

വൈകുന്നേരം 5 മണിക്ക് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ആമുഖ ഉദ്‌ബോധനത്തിന് ശേഷം വിര്‍ദുല്ലത്വീഫ് കൂട്ടമായി ചൊല്ലിത്തീര്‍ക്കും. ശേഷം തസ്ബീഹുമായി സമൂഹ നോമ്പ് തുറ നടക്കും.

മഗ്‌രിബ് നിസ്‌കാരത്തിനു ശേഷം സ്വാലാത്തുല്‍ അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരം, പതിവ് സൂറത്തുകള്‍ എന്നിവക്ക് ശേഷം സമൂഹ പ്രാര്‍ത്ഥന തുടങ്ങിയവ നടക്കും. ഇശാഉം തറാവീവും വിത്‌റും ഒന്നായി നിസ്‌കരിക്കാന്‍ വേദിയൊരുക്കും. ശേഷം ആയിരം തഹ്‌ലീലോട് കൂടെ ഹദ്ദാദ് റാത്തീബ്, നാരിയ്യത്ത് സ്വലാത്ത്, യാസീന്‍ സൂറത്ത്, അസ്മാഉല്‍ ഹുസ്‌നാ, തൗബ മജ്‌ലിസ് സമാപന കൂട്ടുപ്രാര്‍ത്ഥന തുടങ്ങിയ പരിപാടികളുമായി അത്താഴ സമയം വരെ ഇലാഹി സ്മരണയിലായി കഴിഞ്ഞു കൂടാനുള്ള സുവര്‍ണ്ണാവസരമാണ് മള്ഹര്‍ ഒരുക്കുന്നത്.

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന അവസാന പത്തിലെ പ്രഥമ ദിനം തന്നെ അത്യപൂര്‍വ്വമായ ആത്മീയ മഹാ സമ്മേളനത്തിന് ആഥിത്യമരുളുകയാണ് മള്ഹര്‍. വിശ്വാസി സഹസ്രങ്ങള്‍ ആത്മീയതയുടെയും വിജ്ഞാനത്തിന്റെയും നിറവിഭവങ്ങളൊരുക്കി കാത്തു നില്‍ക്കുകയാണ് അത്യുത്തര കേരളത്തിലെ മത-സാംസ്‌കാരിക വൈജ്ഞാനിക കേന്ദ്രമായ മള്ഹര്‍. മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് അനുഗ്രഹം ചൊരിയാനെത്തുന്നത് പ്രാസ്ഥാനിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങളാണ്.

സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് കെ.എസ്.എം തങ്ങള്‍ ഗാന്ധി നഗര്‍, സയ്യിദ് അലവി ജലാലുദ്ധീന്‍ അല്‍ ഹാദി ഉജിര, സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് സി.ടി.എം തങ്ങള്‍ മന്‍ശര്‍, ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ് ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എ.ബി മൊയ്ദു സഅദി ചേരൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുറഷീദ് സൈനി കക്കിഞ്ച, മൂസല്‍ മദനി അല്‍ ബിഷാറ, റഫീഖ് സഅദി ദേലമ്പാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹസ്സന്‍ സഅദി അല്‍ അഫഌി, അനസ് സ്വിദ്ദീഖി ശിറിയ, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പി.ബി ബഷീര്‍ പുളിക്കൂര്‍, കന്തല്‍ സൂപ്പി മദനി, സിദ്ധീഖ് മോംട്ടുഗോളി, ജഅ്ഫര്‍ സി.എന്‍ തുടങ്ങിയവര്‍ ആത്മീയ വേദിയില്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved