Latest News :
Home » » വിശ്വാസി സഹസ്രങ്ങളുടെ മഹാ സംഗമം തീര്‍ത്ത് മള്ഹര്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപനം

വിശ്വാസി സഹസ്രങ്ങളുടെ മഹാ സംഗമം തീര്‍ത്ത് മള്ഹര്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപനം

Written By Muhimmath News on Sunday, 26 June 2016 | 20:36



മഞ്ചേശ്വരം: വിശ്വാസി സഹസ്രങ്ങള്‍ക്ക് ആത്മീയതയുടെയും വിജ്ഞാനത്തിന്റെയും നിറവിഭവങ്ങളൊരുക്കി അത്യുത്തര കേരളത്തിലെ മത-സാംസ്‌കാരിക വൈജ്ഞാനിക കേന്ദ്രമായ മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപനം. ആയിരങ്ങളൊരുമിച്ച സമൂഹ നോമ്പ് തുറയും പ്രാര്‍ത്ഥനാ മജ്‌ലിസും അനുഗ്രഹീത അനുഭവമായി. മള്ഹര്‍ ശില്പിയും ചെയര്‍മാനുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി യുടെ സിയാറത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.

എസ്.വൈ.എസ് ജില്ലാ പ്രസിഡെണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എം അലികുഞ്ഞി ഉസ്താദ് ഉദ്‌ബോധനം നടത്തി. അസ്മാഉല്‍ ഹുസ്‌നാ സംഗമത്തിന്‍ സയ്യിദ് അബദുല്‍ ശഹീര്‍ അല്‍-ബുഖാരി നേതൃത്വം നല്‍കി. മഗ്‌രിബ് ബാങ്കിന് മുമ്പ് തന്നെ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ വേദി വിശ്വാസികളെക്കൊണ്ട് വീര്‍പ്പ്മുട്ടി. വിര്‍ദുല്ലത്വീഫ് സംഗമത്തിന് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി തങ്ങളും ആയിരം തഹ്‌ലീല്‍ ചെല്ലിക്കൊണ്ടുള്ള ഹദ്ദാദ് റാത്തീബിന് സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍-ഹാദി ഉജിര തങ്ങളും നേതൃത്വം നല്‍കി.

സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര , സയ്യിദ് കെ.എസ്.എം തങ്ങള്‍ ഗാന്ധി നഗര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ കുമ്പള, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ഹുസൈന്‍ സഅദി കെസി റോഡ്, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, റഫീഖ് സഅദി ദേലമ്പാടി, മൂസല്‍ മദനി അല്‍-ബിഷാറ, ഹസന്‍ സഅദി അല്‍ അഫ്‌ളലി, അനസ് സിദ്ദീഖി ഷിറിയ, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, സിദ്ദീഖ് മോണ്ടുഗോളി, ബഷീര്‍ പുളിക്കൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉസ്മാന്‍ ഹാജി മള്ഹര്‍, സുബൈര്‍ സഖാഫി വട്ടോളി, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി, ഹസന്‍ കുഞ്ഞി മള്ഹര്‍, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ഏഷ്യന്‍ ബാവ ഹാജി, സിദ്ധീഖ് ഹാജി മംഗലാപുരം തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved