മഞ്ചേശ്വരം; മള്ഹറു നൂരില്‍ ഇസ്ലാമിത്തഅ്ലീമിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 25ന് മള്ഹര് കാമ്പസില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്ന റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച തുടങ്ങും.
രാവിലെ 9.30ന് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി റമളാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യും. ജൂണ്‍ 20,21 തീയ്യതികളില്‍ വിശ്വാസികളുടെ വിളവെടുപ്പ് കാലം എന്ന വിഷയത്തില്‍ റഹ്മത്തുള്ളാ സഖാഫി എളമരം പ്രാഭാഷണം നടത്തും. പ്രഭാഷണം രാവിലെ 10മണിക്ക് ആരംഭിക്കും.
ജൂണ്‍ 22,23ന് (ബുധന്‍, വ്യാഴം) ശാക്കിര്‍ ബാഖവി മമ്പാട് പ്രഭാഷണം നടത്തും. ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കപ്പെടുന്ന വിശുദ്ധ റമസാന്‍ 21-ാം രാവില്‍ വിശ്വാസികളെ വരവേല്‍ക്കാന്‍ മള്ഹറില് അതിവിപുലമായ പ്രാര്‍ത്ഥനാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
Post a Comment