Latest News :
Home » , , » ട്രംപിന് നേരെ വധശ്രമം; പൊലീസിന്റെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ച 20കാരന്‍ പിടിയില്‍; അറസ്റ്റിലായത് ബ്രിട്ടീഷ് യുവാവ്

ട്രംപിന് നേരെ വധശ്രമം; പൊലീസിന്റെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ച 20കാരന്‍ പിടിയില്‍; അറസ്റ്റിലായത് ബ്രിട്ടീഷ് യുവാവ്

Written By Muhimmath News on Tuesday, 21 June 2016 | 12:03

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം. ലാസ് വെഗാസിലെ റാലിക്കിടെയാണ് ബ്രിട്ടീഷുകാരനായ യുവാവ് പൊലീസുകാരന്റെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മിഷേല്‍ സ്റ്റീവന്‍ സാന്റ്‌ഫോഡ് എന്ന 20കാരനെ പൊലീസ് പിടികൂടി. ട്രംപിനെ വെടിവെച്ച് കൊല്ലാനായിരുന്നു തോക്ക് തട്ടിപ്പറിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു.

ലാസ് വെഗാസില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ട്രംപിന്റെ ഓട്ടോഗ്രാഫ് വാങ്ങാനെന്ന പേരില്‍ സ്റ്റാന്റ്‌ഫോഡ് എത്തിയത്. പൊടുന്നനെ ഇയാള്‍ അടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു വര്‍ഷമായി ട്രംപിനെ വധിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഇപ്പോള്‍ അതിന് അവസരം ലഭിച്ചപ്പോള്‍ ശ്രമിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞതായി നവേഡ കോടതിയില്‍ സമര്‍പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. പ്രതിയുടെ പ്രകാപനത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.



ഇതിന് മുമ്പ് തോക്ക് ഉപയോഗിച്ചില്ലെങ്കിലും പൊലീസിന്റെ തോക്കുപയോഗിച്ച് ട്രംപിന് നേരെ തനിക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ക്കാനാകുമെന്നും അതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താന്‍ വധിക്കപ്പെടുമെന്നും പ്രതി കണക്കുകൂട്ടിയതായും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ട്രംപിന്റെ റാലി നടക്കുന്ന ലാസ് വെഗാസിലെ ട്രഷര്‍ ഐലന്റ് കാസിനോയിലെത്തിയ ശേഷം പൊലീസിന്റെ തോക്ക് തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഏത് സമയവും ആക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ പൊലീസിന്റെ തോക്ക് അണ്‍ലോക്ക്ഡ് പൊസിഷനിലായിരിക്കുമെന്നും ഇത് പെട്ടന്ന് തോക്കുപയോഗിക്കാന്‍ സഹായിക്കുമെന്നും സ്റ്റാന്റ്‌ഫോഡ് കണക്കുകൂട്ടിയതായും പൊലീസ് പറയുന്നു. ലാസ് വെഗാസില്‍ വെച്ച് ട്രംപിനെ വധിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത റാലി നടക്കുന്ന ഫീനിക്‌സില്‍ വെച്ച് അതിന് ശ്രമം നടത്താനും പദ്ധതിയുണ്ടായിരുന്നു. ഇതിനായി ട്രംപിന്റെ ഫീനിക്‌സ് റാലിക്കുള്ള ടിക്കറ്റും ഇയാള്‍ സ്വന്തമാക്കിയിരുന്നു.

ട്രംപിന്റെ പ്രകോപനപരമായ പ്രചാരണമാകാം വധശ്രമത്തിന് കാരണമെന്ന് കരുതുന്നു. മുസ്ലിംകള്‍ക്കും ആഫ്രിക്കന്‍ വംസജര്‍ക്കുമെതിരെ വംശീയ വിദ്വേഷം ജനിപ്പുക്കുന്ന പ്രചാരണമാണ് ട്രംപ് നടത്തുന്നത്. ഇതു കാരണം ട്രംപിന്റെ റാലികളില്‍ എപ്പോഴും പ്രതിഷേധക്കാരും അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved