Latest News :
Home » , , » മൃദുഹിന്ദുത്വ സമീപനം ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് കാരണമായി: മണിശങ്കര്‍ അയ്യര്‍

മൃദുഹിന്ദുത്വ സമീപനം ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് കാരണമായി: മണിശങ്കര്‍ അയ്യര്‍

Written By Muhimmath News on Tuesday, 28 June 2016 | 11:28

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മൃദു ഹിന്ദുത്വ നിലപാടാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് വഴിവെച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. വിനയ് സിതാപതി രചിച്ച 'പാതിസിംഹംപി.വി. നരസിംഹറാവു ഇന്ത്യയെ മാറ്റിമറിച്ചതെങ്ങനെ' എന്ന പുസ്തകത്തിന്റെ പ്രകാശചടങ്ങിലാണ് അയ്യര്‍ ഇങ്ങനെ പറഞ്ഞത്. അയോധ്യയിലെ സന്യാസിമാരുമായി ചര്‍ച്ച ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു റാവു കരുതിയിരുന്നതെന്നും അയ്യര്‍ പറഞ്ഞു.

സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ റാവുവിനെ മണിശങ്കര്‍ അയ്യര്‍ വിമര്‍ശിച്ചു, 20ാം നൂറ്റാണ്ടിലെ ഭരണാധികാരി 12ാം നൂറ്റാണ്ടിലെ രാജാവിനെ പോലെ പെരുമാറിയത് ശരിയായിരുന്നില്ല എന്നായിരുന്നു റാവുവിനെതിരായ വിമര്‍ശനം.
1992 നവംബറില്‍ തന്റെ നേതൃത്വത്തില്‍ നടന്ന സമുദായ സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള 'റാം റഹിം യാത്ര'യെക്കുറിച്ചും അദ്ദേഹം ഓര്‍മിച്ചു. ഫൈസാബാദില്‍ വെച്ച് ഉത്തര്‍പ്രദേശ് പോലീസ് തന്റെ യാത്ര തടസ്സപ്പെടുത്തുകയും ജയിലലടക്കുകയും ചെയ്തു.
റാവു തന്നെ വിളിച്ചുവരുത്തി യാത്രയുടെ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. യാത്ര നടത്തുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നില്ല എങ്കിലും ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമാണ് എന്ന തന്റെ അഭിപ്രായത്തോട് അദ്ദേഹം യോജിച്ചില്ലെന്നും അയ്യര്‍ പറഞ്ഞു. പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് പ്രകടിപ്പിച്ച പല വാദങ്ങളോടും രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് മണി ശങ്കര്‍ അയ്യര്‍ പ്രകടിപ്പിച്ചത്.

എന്നാല്‍, അന്നത്തെ സാഹചര്യം വിലയിരുത്തുന്നതില്‍ റാവുവിന് സംഭവിച്ച വീഴ്ചയായിരുന്നു ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചക്ക് കാരണമെന്നായിരുന്നു വിനയ് സേതുപതിയുടെ നിലപാട്. പള്ളിപൊളിച്ചതിന്റെ ഉത്തരവാദിത്തം റാവുവിന്റെ മാത്രം തലയില്‍ വെച്ചുകൊടുക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved