Latest News :
Home » , » മര്‍കസ് ലോ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

മര്‍കസ് ലോ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Sunday, 5 June 2016 | 11:46



കുന്നമംഗലം: മര്‍കസ് ലോ കോളേജ് 2016-17 വര്‍ഷത്തെ സ്റ്റുഡന്‍സ് യൂണിയന്‍ ഉദ്ഘാടനം നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി നിതിള്‍ അഗര്‍വാള്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ ഹുബൈല്‍ ആര്യത്തറ അദ്ധ്യക്ഷത വഹിച്ചു. മര്‍കസ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഗോപി, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. സമദ് പുലിക്കാട് സംസാരിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍, ബി.സോണ്‍ കലോത്സവം, ട്രൈയല്‍ അഡ്വക്കസി കോമ്പറ്റീഷന്‍, റെസ്പബ്ലിക് എന്നിവയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ നിതിള്‍ അഗര്‍വാള്‍ ഐ.എ.എസ് സമ്മാനിച്ചു. മുഖ്യാതിഥിയായ നിതിള്‍ അഗള്‍വാളിന് സ്റ്റുഡന്‍സ് യൂണിയന്‍ ഭാരവാഹികള്‍ ഉപഹാരം നല്‍കി. അഡ്മിനിസ്‌ട്രേറ്റര്‍ ശമീം സഖാഫി, അഡ്വ. റഊഫ്, അഡ്വ. ആശിഖ മുംതാസ്, അഡ്വ. രശ്മി, നൗഷാദ് ടി.പി തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved