Latest News :
Home » » മശ്രിഖുല്‍ ഉലൂം റമളാന്‍ പ്രഭാഷണം സമാപിച്ചു

മശ്രിഖുല്‍ ഉലൂം റമളാന്‍ പ്രഭാഷണം സമാപിച്ചു

Written By Muhimmath News on Saturday, 18 June 2016 | 20:17

പട്‌ള: മശ്രിഖുല്‍ ഉലൂം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ 8 ദിവസം നീണ്ടു നിന്ന റമളാന്‍ പ്രഭാഷണം സമാപിച്ചു. പ്രമുഖ പ്രഭാഷകന്‍ ഹാരിസ് ഫാളിലി ചിത്താരി പ്രഭാഷണം നടത്തി. സമാപന പ്രാര്‍ത്ഥനക്കും നസീഹത്തിനും കേരള മുസ്ലിം ജമാഅത്ത് കാസര്‍ഗോട് ജില്ല പ്രസിഡന്റും കല്ലക്കട്ട മജ്മഅ് ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി അല്‍ ഐദറൂസി തങ്ങള്‍ കല്ലക്കട്ട നേതൃത്വംനല്‍കി. സിഎച്ച് മുഹമ്മദ്, സികെ മുഹമ്മദ്, ബിഎം അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ് പി, ശാഫി നീരാല്‍, പി മുഹമ്മദ്, എഫ് ഹമീദ്, അശ്രഫ് തോട്ടത്തില്‍, മുജീബ് ബൂഡ്, നൗഷാദ് പി തുടങ്ങിയവര്‍ സംബന്ധിച്ചു. സത്താര്‍ പട്‌ള സ്വാഗതവും ഫയാസ് സികെ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved