Latest News :
Home » , » മസ്ജിദുല്‍ ഹറാമും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു കവിഞ്ഞു

മസ്ജിദുല്‍ ഹറാമും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു കവിഞ്ഞു

Written By Muhimmath News on Saturday, 18 June 2016 | 10:55

മക്ക: വിശുദ്ധ റമളാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയും പാപമോചനത്തിന്റെ പത്തിലെ ആദ്യ വെള്ളിയാഴ്ചയും ആയതിനാല്‍ മസ്ജിദുല്‍ ഹറാമും പരിസരവും ലക്ഷക്കണക്കിനു വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞു.സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ ലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ് ജുമുഅ നമസ്‌ക്കാരത്തിനായി ഹറമില്‍ ഒത്ത് കൂടിയത് .

തിരക്ക് കാരണം രാവിലെതന്നെ പ്രധാന വാതിലുകളെല്ലാം അടച്ചിരുന്നു.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പാപമോചനത്തിന്റെ പത്തിന്റെ പ്രവിത്രതയെ കണക്കിലെടുത്തു സുബഹി നിസ്‌കാരത്തിനു തന്നെ ഹറം പള്ളിയിലും പരിസരങ്ങളിലും ഇടം പിടിച്ചിരുന്നു.വിശുദ്ധ കഅ്ബയുടെ കില്ല പിടിച്ചും മറ്റും പ്രാര്‍ത്ഥിച്ച് ആത്മീയ സായൂജ്യമടഞ്ഞാണ് വിശ്വാസികള്‍ മടങ്ങുന്നത്.

മസ്ജിദുല്‍ ഹറമിന്റെ പ്രധാന കവാടമായ് കിംഗ് അബ്ദുള്‍ അസീസ് ഗേറ്റ് പണി പൂര്‍ത്തിയാകാതെ തന്നെ റമളാന്‍ തുടക്കം മുതലെ വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തിരുന്നു.ഹറമിന്റെ മറ്റു വാതിലുകളും തുറന്നത് വിശാസികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണു .ഇപ്പോള്‍ നാല് നിലയിലായാണ് വിശ്വാസികള്‍ കഅ്ബയെ പ്രദ്ക്ഷിണം ചെയ്യുന്നത്. നരത്തെയുള്ള താത്ക്കാലിക മത്വാഫ് നീക്കം ചെയ്തതിനാല്‍ തല്‍സ്ഥാനത്ത് 30,000 തീര്‍ത്ഥാടകര്‍ക്ക് മണിക്കൂറില്‍ ഒരേ സമയം ത്വവാഫ് പൂര്‍ത്തിയാക്കാന്‍ കഴിയും .മൊത്തത്തില്‍ വികസിപ്പിച്ച മത്വാഫ് ഏരിയയില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ത്വവാഫ് ചെയ്യാന്‍ സാധിക്കും.

തീര്‍ത്ഥാടകരുടെ തിക്കും തിരക്കും നിയന്ത്രണ വിധേയമാക്കുന്ന ഹറം പോലിസ് വകുപ്പിന്റെയും വളണ്ടിയര്‍മാരുടെയും സേവനം പ്രശംസനീയമാണ്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ലഭ്യമാക്കാന്‍ രാജാവും കിരീടാവകാശിയും പ്രത്യേകം ഉത്തരവിട്ടിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved