Latest News :
Home » » ചോര്‍ന്നൊലിക്കുന്ന് ബസ്സ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുടപിടിച്ച് യാത്രക്കാര്‍

ചോര്‍ന്നൊലിക്കുന്ന് ബസ്സ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുടപിടിച്ച് യാത്രക്കാര്‍

Written By Muhimmath News on Tuesday, 21 June 2016 | 20:37



ബേക്കല്‍: മൗവ്വല്‍ പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട മീത്തല്‍ മൗവ്വലില്‍ ചോര്‍ന്നൊലിക്കുന്ന ബസ്സ് കാത്തിരിപ്പുകേന്ദ്രം യാത്രക്കാര്‍ക്ക് ദുരിതമായി. തകര്‍ച്ചയിലായ ബസ്സ് ഷെഡ്ഡിനെ കുറിച്ച് നാട്ടുകാരുടെ ഏറെ മുറവിളികള്‍ക്ക് ശേഷം ടൈല്‍സ് പാകി മേല്‍ക്കൂര ഷീറ്റിട്ടെങ്കിലും കരാറുകാരുടെ കൃത്രിമമായ പണി ചോര്‍ന്നൊലിക്കാന്‍ കാരണമായി. കാസര്‍ഗോഡ് , കാഞ്ഞങ്ങാട്, ബന്തടുക്ക, പാലക്കുന്ന് ഭാഗങ്ങളില്‍ പോകുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാര്‍ മഴനനഞ്ഞാണ് ഇരിക്കുന്നത്. ഈ അവസ്ഥയെക്കുറിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

അടിയന്തരമായും ഇതിനെ നന്നാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി കരീം പള്ളത്തില്‍, മുഹമ്മദ്കുഞ്ഞി തച്ചങ്ങാട്, പപ്പന്‍, ദോസ്തി മുഹമ്മദ് , ബഷീര്‍ സൂഫി, സുലൈമാന്‍ കോണ്ടാക്ടര്‍, പാറ അബ്ദുള്ള, വിജയന്‍, അബ്ദുറഹിമാന്‍ പരയങ്ങാനം എന്നിവരെ തെരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved