Latest News :
Home » » മൗവ്വല്‍ സുന്നി സെന്ററില്‍ സാന്ത്വന റിലീഫ് വിതരണം വെള്ളിയാഴ്ച

മൗവ്വല്‍ സുന്നി സെന്ററില്‍ സാന്ത്വന റിലീഫ് വിതരണം വെള്ളിയാഴ്ച

Written By Muhimmath News on Thursday, 23 June 2016 | 21:15

പളളിക്കര: കേരള മുസ് ലിം ജമാഅത്ത,് എസ് വൈ എസ്, എസ് എസ് എഫ് മൗവ്വല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 55 കുടുംബങ്ങള്‍ക്കുള്ള സാന്ത്വന റിലീഫ് വിതരണം വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം മൗവ്വല്‍ സുന്നി സെന്ററില്‍ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് മൗവ്വല്‍ യൂണിറ്റ് പ്രസിഡണ്ട് ബേക്കല്‍ അബ്ദുല്ലയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉല്‍ഘാടനം ചെയ്യും. മുനീര്‍ സഅദി നെല്ലിക്കുന്ന് ഉല്‍ബോധന പ്രഭാഷണം നടത്തും.

എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷറഫ് കരിപ്പൊടി, മുസ്‌ലിം ജമാഅത്ത് പളളിക്കര സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി അലി പൂച്ചക്കാട്, ഫിനാന്‍സ് സെക്രട്ടറി കെ. എം. മൊയതിന്‍ കുഞ്ഞി ഹാജി മൗവ്വല്‍, വൈസ് പ്രസിഡണ്ട് ആമു ഹാജി മൗവ്വല്‍, എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ പ്രസിഡണ്ട് സൈനുല്‍ ആബിദ് സഖാഫി, ജനറല്‍ സെക്രട്ടറി ബി. എം.എ.മജീദ്, വൈസ് പ്രസിഡണ്ട് അബൂബക്കര്‍ മദനി, എസ് എസ് എഫ് ഉദുമ ഡിവിഷന്‍ സെക്രട്ടറി ഹസീബ് മൗവ്വല്‍, മുസ്‌ലിം ജമാഅത്ത് യൂണിറ്റ് ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ ആമു, എം.സി.മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഹാജി, ആലി മൂസ, എം.സി.അബ്ദുല്‍ റഹ്മാന്‍, ഹംസ. ടി .എം, ഇബ്രാഹിം പാറയില്‍, എം എസ് ഹുസൈന്‍ , മജീദ് മാണിക്കോത്ത്, സാജിദ് അബ്ബാസ്, ഹക്കിം അബൂബക്കര്‍, താബിഷ്, ശഹീദ്, യൂസഫ് കുഞ്ഞാമദ്, ഖാദര്‍ കുഞ്ഞഹമ്മദ് ഹാജി, ഇല്‍യാസ്, മൗവ്വല്‍ മുഹമ്മദ് മാമു, ശുഹൈബ് തുടങ്ങിയവര്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി മൗവ്വല്‍ കുഞ്ഞബ്ദുല്ല സ്വാഗതവും ഖാദര്‍ മൊയതിന്‍ നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved