Latest News :
Home » , » മെക്കാനിക്കല്‍ എഞ്ചിനീയര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മെക്കാനിക്കല്‍ എഞ്ചിനീയര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Thursday, 9 June 2016 | 17:43

കാസര്‍കോട്: പെര്‍ള സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. പെര്‍ള ശിവഗിരി ബദിയാറുവിലെ നാരായണഭാഗീരഥി ദമ്പതികളുടെ മകന്‍ കൃഷ്ണ(35)യാണ് മരിച്ചത്. നേരത്തെ മസ്‌ക്കറ്റില്‍ സ്വകാര്യ എഞ്ചിനീയറിങ് കമ്പനിയില്‍ മെക്കാനിക്കില്‍ എഞ്ചിനീയറായിരുന്നു കൃഷ്ണ. അവിടെ ജോലിക്കിടെ യന്ത്രത്തില്‍ കൈ കുടുങ്ങി വലതുകൈയുടെ വിരലുകള്‍ അറ്റിരുന്നു. ഒരു വര്‍ഷത്തോളം മസ്‌ക്കറ്റില്‍ ചികിത്സയിലായിരുന്നു. കമ്പനിയുടെ ഇന്ത്യന്‍ ബ്രാഞ്ചിലെവിടെയെങ്കിലും ജോലി നല്‍കുമെന്ന കമ്പനി അധികൃതരുടെ ഉറപ്പിന്മേല്‍ കൃഷ്ണ നാട്ടിലെത്തി. തുടര്‍ന്ന് ബംഗളൂരുവിലെ കമ്പനി ബ്രാഞ്ചിലേക്ക് നിരന്തരം അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ജോലി ലഭിക്കാത്തത് സംബന്ധിച്ചുള്ള നീരസം കൃഷ്ണ പലരോടും പ്രകടിപ്പിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം കമ്പനിയുടെ മംഗളൂരുവിലെ സ്ഥാപനത്തില്‍ അപേക്ഷ നല്‍കാനായി പോയിരുന്നു. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗ്ഗം മടങ്ങിയെത്തിയ കൃഷ്ണ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയെടുത്ത് തൂങ്ങിമരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ജോലി ലഭിക്കാത്ത വിഷമത്തിലാണ് അത്മഹത്യയെന്ന് കരുതുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: രാഗേഷ്, അരുണാക്ഷി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved