Latest News :
Home » , , , » മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം; മൂന്ന് ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുത്തു

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം; മൂന്ന് ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുത്തു

Written By Muhimmath News on Wednesday, 15 June 2016 | 10:41

പാലക്കാട്: ഒറ്റപ്പാലത്ത് മാധ്യമപ്രവ ര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതിനിടെ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച ആര്‍എസ്എസ് പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, നെല്ലായ സ്വദേശികളായ സുബ്രഹ്മണ്യന്‍, കൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഒറ്റപ്പാലം കോടതി വളപ്പിലായിരുന്നു മാധ്യമപ്രവര്‍ത്തരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മാധ്യമപ്രവര്‍ത്തകനെ കഴുത്ത് ഞെരിച്ച് ആക്രമിക്കുകയും പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന്റെ ക്യാമറ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് കോമ്പാല, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാര്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved