Latest News :
Home » , » മടവൂര്‍ സി.എം സെന്റര്‍ വിദ്യാര്‍ത്ഥിക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 38 ാം റാങ്ക്

മടവൂര്‍ സി.എം സെന്റര്‍ വിദ്യാര്‍ത്ഥിക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 38 ാം റാങ്ക്

Written By Muhimmath News on Wednesday, 1 June 2016 | 19:36

കോഴിക്കോട്: കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മടവൂര്‍ സി.എം സെന്റര്‍ വിദ്യാര്‍ത്ഥി ബിലാല്‍ മുഹ്‌സിന് 38ാം റാങ്ക്. കാടാമ്പുഴ ജാറത്തില്‍ മുജീബ് റഹ്മാന്‍ സലീന ദമ്പതികളുടെ മകനായ ബിലാല്‍ മുഹ്‌സിന്‍ 2013 മുതല്‍ സി.എം സെന്റര്‍ ഹയര്‍ എഡുക്കേഷന്‍ സെന്ററിന് കീഴില്‍ പഠനം നടത്തിവരികയാണ്. സജീവ എസ്.എസ് .എഫ് പ്രവര്‍ത്തകനായ ബിലാലിനെ സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ ബാഖവി, മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി, കെ.ആലിക്കുട്ടി ഫൈസി മറ്റു കമ്മറി അംഗങ്ങളും അനുമോദിച്ചു.

പത്താം ക്ലാസില്‍ ഉന്നത ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മികവുറ്റ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി പഠനം നടത്താനും. പിന്നീട് അഭിരുചിക്കനുസരിച്ച് എം ബി ബി എസ്, എം ടെക്, സിവില്‍ സര്‍വീസ്, സി എ, പോളി, ജേണലിസം, ഐ.ടി, എം എ തുടങ്ങി വിവിധ കോഴ്‌സുകള്‍ തെരഞ്ഞെടുക്കനും സി.എം സെന്ററിനു കീഴിലുള്ള ഐഫര്‍ അക്കാദമി അവസരം നല്‍കുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved