Latest News :
Home » , » മെട്ടമ്മല്‍ സ്വദേശിയായ വ്യാപാരി മലേഷ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു

മെട്ടമ്മല്‍ സ്വദേശിയായ വ്യാപാരി മലേഷ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു

Written By Muhimmath News on Tuesday, 14 June 2016 | 22:08

തൃക്കരിപ്പൂര്‍: മലേഷ്യയില്‍ വ്യാപാരിയായ മെട്ടമ്മലിലെ എം.ഫൈസല്‍(32) വാഹനാപകടത്തില്‍ മരണപ്പെട്ടു. മലേഷ്യയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. കടയിലേക്ക് സാധനം വാങ്ങുന്നതിന്നായി കാറില്‍ പോകവെ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായാതെന്നാണ് വിവരം. മെട്ടമ്മലിലെ സൈനബയുടെയും പരേതനായ സുലൈമാന്റെയും മകനാണ്. ഭാര്യ: സുമയ്യ (എടച്ചാക്കൈ). മക്കള്‍: ജമാ ഫാത്തിമ,മര്‍വ ഫാത്തിമ. സഹോദരങ്ങള്‍: താഹിറ, സാജിദ, നസീമ, പരേതനായ മുനീര്‍. ഖബറടക്കം മലേഷ്യയില്‍ നടത്തുന്നതിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നുണ്ട്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved