Latest News :
Home » , » ഉപ്പള കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഉപ്പള കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Written By Muhimmath News on Wednesday, 15 June 2016 | 10:59

ഉപ്പള: ഉപ്പളയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഷിറിയ കടപ്പുറത്ത് കണ്ടെത്തി. കര്‍ണാടക ഹാവേരി സ്വദേശി കുട്ടപ്പയുടെ (20) മൃതദേഹമാണ് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ഷിറിയ കടപ്പുറത്ത് കണ്ടെത്തിയത്. 

ഉപ്പള മണിമുണ്ടയില്‍ കടലില്‍ കുട്ടപ്പ ഉള്‍പ്പെടെ അഞ്ച് പേരാണ് ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ കുളിക്കാനിറങ്ങിയത്. ഇതിനിടയില്‍ തിരയില്‍പെട്ട് കുട്ടപ്പയെ കാണാതാവുകയായിരുന്നു.

വിവരമറിഞ്ഞ് കുട്ടപ്പയുടെ ബന്ധുക്കള്‍ ഉപ്പളയിലെത്തിയിട്ടുണ്ട്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിവരികയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved