Latest News :
Home » , , » മങ്കട ദുരാചാര കൊല: നസീറിനെ മര്‍ദിച്ചത് കൊലപാതകം ലക്ഷ്യംവെച്ചെന്ന് സഹോദരന്‍; രാഷ്ട്രീയ വിരോധവും കാരണമായി

മങ്കട ദുരാചാര കൊല: നസീറിനെ മര്‍ദിച്ചത് കൊലപാതകം ലക്ഷ്യംവെച്ചെന്ന് സഹോദരന്‍; രാഷ്ട്രീയ വിരോധവും കാരണമായി

Written By Muhimmath News on Wednesday, 29 June 2016 | 12:28

മലപ്പുറം: മങ്കടയില്‍ സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാര്‍ അടിച്ചുകൊന്ന നസീര്‍ ഹുസൈന്റെ കൊലപാതകം ആസൂത്രിതമെന്ന് ആരോപണം. നസീറിനെ മര്‍ദിച്ചത് കൊല്ലാന്‍ ലക്ഷ്യമിട്ടു തന്നെയെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ സഹോദരന്‍ നവാസ് പറഞ്ഞു. അതിക്രൂരമായി മര്‍ദിച്ച ശേഷം പ്രതികളായവര്‍ നസീറിന് വെള്ളം കൊടുക്കാന്‍ പോലും സമ്മതിച്ചില്ലെന്നും മരണം ഉറപ്പു വരുത്തുന്നത് വരെ കാവല്‍ നിന്നുവെന്നും നവാസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നസീര്‍ ഹുസൈനെ ഒരു സംഘം അക്രമികള്‍ പ്രദേശത്തെ ഒരു പ്രവാസിയുടെ വീട്ടില്‍ വെച്ച് പട്ടികയും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നായിരുന്നു ഇവര്‍ നസീറിനെ അക്രമിച്ചത്.
മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍തന്നെ ഫോണ്‍ വിളിച്ചാണ് മറ്റുള്ളവരെ വിവരമറിയിച്ചിരുന്നത്. സഹോദരന്‍ നവാസും നാട്ടുകാരും സ്ഥലത്തെത്തി ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അക്രമികള്‍ ആരെയും അടുപ്പിച്ചില്ല. ഇതിനിടെ വെള്ളം ചോദിച്ച നസീറിന് സഹോദരന്‍ വെള്ളം കൊടുക്കാന്‍ തുനിഞ്ഞെങ്കിലും അക്രമികള്‍ ഭീഷണിപ്പെടുത്തി തടയുകയായിരുന്നു. നസീറിന്റെ തലയില്‍ ആഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. രണ്ടു കൈകളും തോള്‍ മുതല്‍ വിരല്‍ വരെ അടിച്ച് തകര്‍ത്തിരുന്നു.
ാമിസമറമാീൃമഹുീഹശരശിഴ
നസീറിനെ മര്‍ദിച്ച മുറിക്കകത്ത് മരക്കഷ്ണങ്ങള്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ചുമരിലും ഭിത്തിയിലും മറ്റും രക്തം ചീറ്റിയതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവര്‍ ലീഗ് പ്രവര്‍ത്തകരാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂട്ടില്‍ ഭാഗത്ത് നടന്ന സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികള്‍. മുന്‍ വിരോധം വെച്ച് നസീറിനെ ഇവര്‍ പിടികൂടി യുവതിയുടെ വീട്ടിലേക്ക് കയറ്റി മര്‍ദിക്കുകയായിരുന്നുവെന്ന് നസീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. നസീര്‍ സി.പി.ഐ.എം പ്രവര്‍ത്തകനാണ്.
പരിസരവാസികള്‍ തന്നെയാണ് പ്രതികളായവര്‍. ഏഴു പേരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ 5 പേര്‍ക്ക് സംഭവവുമായി നേരിട്ടു ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതികളായ 2 പേര്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved