പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകള്‍ സ്മാര്‍ട്ഫോണിന് അടിമപ്പെടുന്നുവെന്ന് പഠനം. സൗത്ത് കൊറിയയിലെ അജ്വ സര്‍വകലാശാല അടിസ്ഥാനമാക്കി പ്രോഫ.ചാങ് ച്യു യാന്‍ നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോര്‍ട്ട്. 2013 മുതലുള്ള കാലയളില്‍ സൗത്ത് കൊറിയയിലെ ആറ് കോളജുകളിലെ 1236 വിദ്യാര്‍ഥികളിലാണ് ചാങ് ച്യു യാന്‍ പഠനം നടത്തിയത്.
ജേര്‍ണല്‍ പബ്ലിക്ക് ഹെല്‍ത്ത് റിപ്പോര്‍ട്ടാണ് പുതിയ കണ്ടെത്തലുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. പുരുഷന്മാരേക്കാള് സ്ത്രീകളാണ് സ്മാര്‍ട്ഫോണിന് അടിമപ്പെടുന്നവെന്ന രീതിയിലുള്ള ആദ്യ പഠനമാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും അധികൃതര്‍ അവകാശപ്പെടുന്നു. റിപ്പോര്‍ട്ട് പ്രകാരം ആകെയുള്ള അമ്പത്തിരണ്ട് ശതമാനത്തോളം സ്ത്രീകള്‍ ദിവസവും നാല് മണിക്കൂറെങ്കിലും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നതായി 29.4 ശതമാനം പുരുഷന്മാരെ താരതമ്യം ചെയ്തുകൊണ്ട് സര്‍വെ പറയുന്നു. ബാക്കിയുള്ള 23 ശതമാനം സ്ത്രീകള്‍ ദിവസവും ആറ് മണിക്കൂറും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് 11 ശതമാനം പുരുഷന്മാരെ താരതമ്യം ചെയ്ത് കൊണ്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനാണ് കൂടുതലും സ്ത്രീകള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത്. കൂടാതെ ഫെയിസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സപ്പ് എന്നിവയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് സജീവമാണെന്നും ഇവരില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.37 ശതമാനത്തോളം സ്ത്രീകള്‍ യാത്രകള്‍ക്കിടയിലും, മറ്റുള്ളവരോട് സംസാരിക്കുന്നതിനിടയിലും ഫോണില്‍ നോക്കുന്നുണ്ടെന്നാണ് കണക്ക്, അതേ സമയം പുരുഷന്മാര് ഒഴിവു വേളകളില്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നും പഠനം തെളിയിക്കുന്നു.
Post a Comment