Latest News :
Home » , , » ബോക്‌സിംഗ് റിംഗിലെ ഇടിമുഴക്കം; ഇതാഹാസ താരം മുഹമ്മദ് അലി അന്തരിച്ചു

ബോക്‌സിംഗ് റിംഗിലെ ഇടിമുഴക്കം; ഇതാഹാസ താരം മുഹമ്മദ് അലി അന്തരിച്ചു

Written By Muhimmath News on Saturday, 4 June 2016 | 10:37

ലോസ് ഏയ്ഞ്ചല്‍സ്: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബോക്‌സിംഗ് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യനാണ് 74കാരനായ അലി. 1981ല്‍ അദ്ദേഹം മത്സരങ്ങളോട് വിടപറഞ്ഞിരുന്നു. 1984ല്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ള അണുബാധയും ന്യൂമോണിയയും മൂലം പലതവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അലിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved