Latest News :
Home » , » മാതാവിന്റെ സഹായത്തോടെ 13കാരിയെ പീഡിപ്പിച്ച കേസ്: നാല് വര്‍ഷത്തിന് ശേഷം മുഖ്യ പ്രതി അറസ്റ്റില്‍

മാതാവിന്റെ സഹായത്തോടെ 13കാരിയെ പീഡിപ്പിച്ച കേസ്: നാല് വര്‍ഷത്തിന് ശേഷം മുഖ്യ പ്രതി അറസ്റ്റില്‍

Written By Muhimmath News on Friday, 3 June 2016 | 17:05

കാസര്‍കോട്: 13 കാരിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. തല്‍റമ്പ് കുപ്പത്തെ സുഹനാസ് മന്‍സിലില്‍ എം പി അബ്ദുല്‍ സലാമിനെ(38)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പിലെയും മുട്ടത്തൊടിയിലെയും ആളൊഴിഞ്ഞ വീടുകളിലേക്ക് മാതാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി നിരവധി പേര്‍ക്ക് കാഴ്ചവെച്ചുവെന്ന പരാതിയില്‍ 2012 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്.

പെണ്‍കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ പീഡിപ്പിച്ചുവന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. പരാതി നല്‍കുമ്പോള്‍ പെണ്‍കുട്ടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. വീട്ടുജോലിക്കാരിയായിരുന്നു മാതാവ്. ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയടക്കം നാലു മക്കളാണ് ഇവര്‍ക്കുള്ളത്. മൂത്തത് മകനാണ്. ഇളയവര്‍ രണ്ട് ചെറിയ പെണ്‍കുട്ടികളും. പെണ്‍കുട്ടി അധ്യാപികയോട് കാര്യം വെളിപ്പെടുത്തിയതോടെയാണ് പീഡനകാര്യം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ് അധികൃതരെ കാര്യം ധരിപ്പിക്കുകയും ഇവരുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയുമായിരുന്നു.

പെപ്‌സിയിലും പാലിലും മയക്കു മരുന്ന് നല്‍കി അര്‍ദ്ധഅബോധാവസ്ഥയിലാക്കിയ ശേഷമാണ് പലര്‍ക്കും കാഴ്ച വെച്ചതാണെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നത്. സംഭവത്തില്‍ മുട്ടത്തൊടിയിലെ നാസര്‍, പെണ്‍കുട്ടിയുടെ മാതാവ്, അബ്ദുല്‍ കരീം എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

മന്ദീഭവിച്ചരിക്കുകയായിരുന്ന പീഡനകേസ് എറണാകുളം പെരമ്പാവൂരിലെ ജിഷ വധകേസിനെ തുടര്‍ന്ന് പീഡനകേസുകളില്‍ നടപടി സ്വീകരിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ഇതോടെയാണ് പ്രതി പിടിയിലായത്.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved