Latest News :
Home » , , » കണ്ണൂരില്‍ മതിലിടിഞ്ഞ് വീണ് അമ്മയും കുഞ്ഞും മരിച്ചു

കണ്ണൂരില്‍ മതിലിടിഞ്ഞ് വീണ് അമ്മയും കുഞ്ഞും മരിച്ചു

Written By Muhimmath News on Monday, 13 June 2016 | 18:21

കണ്ണൂര്‍: മട്ടന്നൂരില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് അമ്മയും ഒന്നര വയസുകാരി മകളും മരിച്ചു. മട്ടന്നൂര്‍ ചാവശേരിപ്പറമ്പ് കോളനിക്ക് സമീപം താമസിക്കുന്ന ആബിദയും മകള്‍ ഫാത്തിമത്തും ആണ് മരിച്ചത്.

വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. സമീപവാസിയുടെ വീടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന നിന്ന ഇവരുടെ ദേഹത്തേയ്ക്ക് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മഴയെത്തുടര്‍ന്നുള്ള ബലക്ഷയം കൊണ്ടാണ് മതില്‍ ഇടിഞ്ഞു വീണതെന്നാണ് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved