Latest News :
Home » , » മുഹമ്മദ് അലിയുടെ ഖബറടക്ക ചടങ്ങുകള്‍ വെള്ളിയാഴ്ച

മുഹമ്മദ് അലിയുടെ ഖബറടക്ക ചടങ്ങുകള്‍ വെള്ളിയാഴ്ച

Written By Muhimmath News on Sunday, 5 June 2016 | 15:46

കെന്റക്കി: അന്തരിച്ച ബോക്‌സിങ് താരം മുഹമ്മദ് അലിയുടെ ഖബറടക്ക അനുശോചന ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. അലിയുടെ ജന്മദേശമായ ലൂയിവില്ലിലെ കേവ് ഹില്‍ സ്വകാര്യ ശ്മശാനത്തിലാണ് ഖബറടക്കം നടക്കുക. ലൂയിവില്ലിലെ 'കെ.എഫ്.സി യം സെന്ററിലാ'ണിത്. മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ചടങ്ങില്‍ പങ്കെടുക്കും.

അരിസോണയില്‍ നിന്നും തിങ്കളാഴ്ചയോടെ അലിയുടെ ഭൗതിക ശരീരം ല്യൂസ്വെല്ലില്‍ എത്തിക്കും. വ്യാഴാഴ്ച ജന്മനാട്ടിലൂടെയുള്ള അനുശോചന യാത്രക്ക് ശേഷം കുടുംബത്തിനും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും പൊതുദര്‍ശനം ചുരുക്കും. ഖബറടക്കം അടക്കമുള്ള ക്രമീകരണങ്ങളെ കുറിച്ച് അന്തിമ രൂപരേഖ തയാറായിട്ടില്ല.

ഒരു വര്‍ഷം മുമ്പേ മുഹമ്മദ് അലി ആവശ്യപ്പെട്ടതു പോലെ സുന്നി ഇസ് ലാമിക രീതിയില്‍ ഷെയ്ഖ് ഇമാം സായിദിന്റെ നേതൃത്വത്തില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്ന് കുടുംബ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, അനുശോചന ചടങ്ങില്‍ സര്‍വമത സംഗമവും നടക്കും. പ്രസിഡന്റ് ബറാക് ഒബാമ ചടങ്ങില്‍ സംബന്ധിച്ചേക്കുമെന്നും സൂചനയുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved