Latest News :
Home » , , » മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാ വാരാചരണം നടത്തി

മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാ വാരാചരണം നടത്തി

Written By Muhimmath News on Sunday, 26 June 2016 | 11:56



പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാ വാരാചരണം നടത്തി. വായനാ വാരാചരണത്തിന്റെ സമാപന ചടങ്ങ് ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ.കൃഷ്ണ കുമാര്‍ ഉല്‍ഘാടനം ചെയ്തു. വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ 'വഴി വിളക്ക്' വഴി വിളക്ക് വാര്‍ത്താ ബുള്ളറ്റിന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രകാശനം ചെയ്തു. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എപ്ലസ് നേടാന്‍ പ്രാപ്തരാക്കിയ അധ്യാപകരെ വായാനാ വാരാചരണത്തിന്റെ സമാപന ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ.കൃഷ്ണ കുമാര്‍ സ്വര്‍ണ്ണ മെഡല്‍ നല്‍കി ആദരിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇബ്രാഹിം സിദ്ദീഖി, അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved