Latest News :
Home » , » മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍, മൂന്നര ലക്ഷം രൂപയും മുക്കുപണ്ടങ്ങളും കണ്ടെത്തി

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍, മൂന്നര ലക്ഷം രൂപയും മുക്കുപണ്ടങ്ങളും കണ്ടെത്തി

Written By Muhimmath News on Tuesday, 14 June 2016 | 17:47

കാസര്‍കോട്: മുട്ടത്തൊടി സര്‍വ്വീസ് സഹകരണബാങ്കിലെ മുക്കുപണ്ട തട്ടിപ്പുകേസില്‍ മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റുചെയ്തു. മുട്ടത്തൊടി ബാങ്ക് വിദ്യാനഗര്‍ ശാഖയിലെ മാനേജരായ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ്‌കുമാറിനെയാണ് വിദ്യാനഗര്‍ സി ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെയാണ് സന്തോഷ്‌കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. സന്തോഷ്‌കുമാറിന്റെ കോട്ടപ്പാറയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് മൂന്നരലക്ഷം രൂപയും മുക്കുപണ്ടങ്ങളും കണ്ടെടുത്തു. ഇതിനുപുറമെ തട്ടിപ്പിനുപയോഗിച്ച പാസ് ബുക്കുകള്‍ അടക്കമുള്ള രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ മുക്കുപണ്ട തട്ടിപ്പുകേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ് സന്തോഷെന്ന് പോലീസ് പറഞ്ഞു.

ബാങ്കിലെ അപ്രൈസര്‍മാരായ നീലേശ്വരം പേരോലിലെ സതീഷ്, സഹോദരന്‍ സത്യപാലന്‍, കുണ്ടാറിലെ ഹാരിസ് എന്നിവരാണ് മറ്റ് സൂത്രധാരന്‍മാര്‍. ഇവരടക്കം ആറുപേര്‍ അറസ്റ്റിലായതോടെ കേസിലെ മറ്റ് പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved