Latest News :
Home » » നാരിയത്ത് സ്വലാത്ത് മജ്‌ലിസും റമളാന്‍ മുന്നൊരുക്കവും 3ന്

നാരിയത്ത് സ്വലാത്ത് മജ്‌ലിസും റമളാന്‍ മുന്നൊരുക്കവും 3ന്

Written By Muhimmath News on Wednesday, 1 June 2016 | 17:02

കുമ്പള: പേരാല്‍ അഹ്ദലിയ്യ നഗര്‍ മസ്ജിദ് ഹാജറ മദ്‌റസത്തുല്‍ അഹ്ദലിയ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാരിയത്ത് സ്വലാത്ത് മജ് ലിസും റമളാന്‍ മുന്നൊരുക്കവും 2016 ജൂണ്‍ 3 വെള്ളി മഗ്‌രിബ് നിസ്‌കാര ശേഷം നടക്കും. ഹാഫിള് സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം വഹിക്കും. കെ എ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഫൈസല്‍ സൈനി സഖാഫി പെരഡാല ഉല്‍ഘാടനം ചെയ്യും. ടി.എ ഉസ്മാന്‍ സഖാഫി തലക്കി, അഹ്മദ് മുബീന്‍ മുസ്‌ലിയാര്‍ ബൈദാല ഉത്‌ബോധനം നടത്തും.

അബ്ദുല്ല മദനി, മുഹമ്മദ് മുസ്ലിയാര്‍ കാമണാല്‍, സാദിഖ് സഖാഫി, എം.എ മുഹമ്മദ് ഹാജി, എം.എസ് പേരാല്‍, കെ.എം അലി അന്‍സാര്‍ ഹിമമി സഖാഫി, എം എ അസീസ്, മുഹമ്മദ് തലപ്പാടി, അലി സിറാജ് ഹിമമി എന്നിവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved