Latest News :
Home » , , » ഇനി പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് പൊലീസ് വെരിഫിക്കേഷന്‍ വേണ്ട

ഇനി പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് പൊലീസ് വെരിഫിക്കേഷന്‍ വേണ്ട

Written By Muhimmath News on Monday, 20 June 2016 | 10:47

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് പൊലീസ് വെരിഫിക്കേഷന്‍ വേണമെന്ന നിയമം ഒഴിവാക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളായ ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ്‌
ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷിച്ചാല്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പൊലീസ് വെരിഫിക്കേഷന് നിലവിലെ അവസ്ഥയില്‍ 20 മുതല്‍ 30 ദിവസം വരെ എടുക്കുന്നുണ്ട്.മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി കൈപറ്റാനുള്ള അവസ്ഥയും വെരിഫിക്കേഷന് ഉണ്ട് എന്ന് പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

വര്‍ഷങ്ങളായി ഉണ്ടായിരുന്ന പാസ്‌പോര്‍ട്ട് എടുക്കുന്നതിനായുള്ള നടപടികളെല്ലാം ഓണ്‍ലൈനാക്കിയെങ്കിലും പൊലീസ് വെരിഫിക്കേഷന്‍ മാത്രം ഓണ്‍ലൈന്‍ ആക്കിയിട്ടില്ല. അതിനൊരു പരിഹാരമായിക്കും ഈ നടപടി. മോഡി മന്ത്രിസഭയുടെ വിദേശ വകുപ്പ് എടുത്ത നേട്ടങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പങ്കുവെക്കുകയായിരുന്നു മന്ത്രി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved