Latest News :
Home » , » നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ റാഗിങ്; സീനിയര്‍ മലയാളി വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ റാഗിങ്; സീനിയര്‍ മലയാളി വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍

Written By Muhimmath News on Saturday, 25 June 2016 | 12:32

ബെംഗളൂരു: ഗുല്‍ബര്‍ഗയിലെ അല്‍ ഖമര്‍ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിംഗിനിരയായ സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഒന്നും രണ്ടും പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മൂന്നാം പ്രതി കൃഷ്ണപ്രിയയെ ആശുപത്രിയിലേക്ക് മാറ്റി. 

നാലാംപ്രതി ശില്‍പ്പയ്ക്കായി തെരച്ചില്‍ തുടരുകയാണ്. റാഗിംഗിനിരയായ അശ്വതിയുടെ റൂംമേറ്റ് നികിതയുടെ മൊഴി അനുസരിച്ചായിരുന്നു മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.


കേസ് അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് വേണ്ടി കേരളത്തിലേക്ക് ഗുല്‍ബര്‍ഗ് പോലീസ് പുറപ്പെടാനിരിക്കെയാണ് റാഗിംഗിന് നേതൃത്വം നല്‍കിയ സംഘം വന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗുല്‍ബര്‍ഗില്‍ തന്നെ തങ്ങുകയായിരുന്നു.  ഇവരോട് ചോദ്യം ചെയ്യലിന് എത്താന്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചോദ്യം ചെയ്യലിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കര്‍ണാടക പോലീസിന്റെ നടപടിയില്‍ റാഗിംഗ് ഇര അശ്വതിയുടെ കുടുംബം തൃപ്തി രേഖപ്പെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved