Latest News :
Home » , , » കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

Written By Muhimmath News on Friday, 3 June 2016 | 10:59

ഷാര്‍ജ: കാസര്‍കോട് കട്ടക്കാല്‍ സ്വദേശി ഷാര്‍ജയില്‍  ഹൃദയാഘാതം മൂലം മരണപ്പെട്ടു. മേല്‍പറമ്പ് കട്ടക്കാലിലെ ബ്രിട്ടീഷ് അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. ഷാര്‍ജ അല്‍ഖാനിലെ റൗദത്തുല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്. 

വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ ഷാര്‍ജയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവ വ്യവസായി ബ്രിട്ടീഷ് അഷ്‌റഫിന്റെ മാതൃസഹോദരനാണ്.

നൂറുന്നീസയാണ് ഭാര്യ. ഖദീജത്ത് ശാസിയ, ഹസന്‍,അസ്‌വാന്‍,റംഷീദ് തുടങ്ങിയവരാണ് മക്കള്‍. 
ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും ഷാര്‍ജയിലെത്തിയത്. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved