Latest News :
Home » , » മുന്‍ ഡി സി സി പ്രസിഡന്റ് കെ. വെളുത്തമ്പു അന്തരിച്ചു

മുന്‍ ഡി സി സി പ്രസിഡന്റ് കെ. വെളുത്തമ്പു അന്തരിച്ചു

Written By Muhimmath News on Friday, 10 June 2016 | 09:55

കാസര്‍കോട്: മുന്‍ ഡി സി സി പ്രസിഡന്റും കെ പി സി സി നിര്‍വാഹക സമിതി അംഗവുമായ കെ വെളുത്തമ്പു (78) അന്തരിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ന് മംഗളൂരു എസ് സി എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകിട്ട് ഹൃദയാഘാതത്തെതുടര്‍ന്നാണ് വെളുത്തമ്പുവിനെ മംഗലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 കെ പി സി സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കോഓപറേറ്റീവ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ്, തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രം കലശ മഹോത്സവ സമിതി രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. അവിഭക്ത കണ്ണൂര്‍ ഡി സി സി ട്രഷററും എട്ടു വര്‍ഷത്തോളം കാസര്‍കോട് ഡി സി സി പ്രസിഡന്റുമായിരുന്നു.

സ്വദേശമായ തൃക്കരിപ്പൂരിലേക്ക് കൊണ്ടു വരുന്ന മൃതദേഹം പ്രിയദര്‍ശിനി മന്ദിര പരിസരത്ത് പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകിട്ട് നാലോടെ തൃക്കരിപ്പൂരില്‍ സംസ്‌കരിക്കും.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1965 ലാണ് തൃക്കരിപ്പൂരിലെ പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായത്. സഹകരണ രംഗത്ത് ബഹുമുഖ പ്രതിഭയായിരുന്നു. ആദ്യം ഉദ്യോഗസ്ഥനായും പിന്നീട് സഹകാരിയായും സഹകരണ പ്രസ്ഥാനത്തിന് കരുത്തേകി.

ഭാര്യ: എന്‍ കൗസല്യ (റിട്ട. പ്രധാനാധ്യാപിക, ഉദിനൂര്‍ സൗത്ത് ഇസ്ലാമിയ എ എല്‍ പി സ്‌കൂള്‍). മക്കള്‍: വത്സരാജന്‍ (ഫെഡറല്‍ ബാങ്ക് മാനേജര്‍, കാഞ്ഞങ്ങാട്), ഉഷ (അധ്യാപിക, ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍), വിനയരാജ് (എഞ്ചിനീയര്‍). മരുമക്കള്‍: കെ രവീന്ദ്രന്‍ (റിട്ട. ഫെഡറല്‍ ബാങ്ക്), ബിന്ദു (കാഞ്ഞങ്ങാട്), രമ്യ (ഇരിണാവ്). സഹോദരങ്ങള്‍: നാരായണന്‍ (റിട്ട. ഫീല്‍ഡ് ഓഫീസര്‍, മൃഗസംരക്ഷണ വകുപ്പ്), കുഞ്ഞിരാമന്‍ (റിട്ട. മിലിട്ടറി എഞ്ചിനീയര്‍), ജാനകി (ചന്തേര), പരേതരായ ചിരി, കണ്ണന്‍, അമ്പു, കോരന്‍, രാഘവന്‍ (റിട്ട. അധ്യാപകന്‍). ദുഖ സൂചകമായി തൃക്കരിപ്പൂരില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved