Latest News :
Home » , » മതപഠന ക്ലാസിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു

മതപഠന ക്ലാസിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു

Written By Muhimmath News on Monday, 27 June 2016 | 10:42

പട്‌ള: മതപഠന ക്ലാസിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു. പട്‌ളയിലെ റഹീം മജല്‍ (48) ആണ് ഞായറാഴ്ച അസര്‍ നിസ്‌കാരാനന്തരം പള്ളിയില്‍ നടക്കുന്ന മതപഠന ക്ലാസിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 

എസ് വൈ എസ് പ്രവര്‍ത്തകനാണ്. മജലിലെ അബ്ദുല്ല -ആയിഷാബി ദമ്പതികളുടെ മകനാണ്. അടുത്ത മാസം മകളുടെ കല്യാണം നടക്കാനിരിക്കെയായിരുന്നു മരണം. ഭാര്യ: ഫൗസിയ. മക്കള്‍: ഫമീന, അബ്ദുല്ല, സുഹൈല്‍
സഹോദരങ്ങള്‍: ഷാഫി, ഹമീദ്,കരീം,സഈദ്,അഷ്‌റഫ്,അബ്ബാസ്, ഫാത്തിമ. പടഌജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved