Latest News :
Home » , » അസുഖംമൂലം വിദ്യാര്‍ത്ഥിനി മരിച്ചു

അസുഖംമൂലം വിദ്യാര്‍ത്ഥിനി മരിച്ചു

Written By Muhimmath News on Monday, 27 June 2016 | 12:47

കാസര്‍കോട്: അസുഖം മൂലം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. പാറക്കട്ടയിലെ ദയാനന്ദയുടെ മകളും കാസര്‍കോട് ഗവ. വൊക്കഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദീപശ്രീ (16) യാണ് മരിച്ചത്. 

അപസ്മാര രോഗിയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വനജയാണ് അമ്മ. സഹോദരങ്ങള്‍: ദീക്ഷിത്, പ്രതീക്ഷ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved