Latest News :
Home » , , » ഒര്‍ലാന്‍ഡോ കൂട്ടക്കൊല ഭീകരാക്രമണം തന്നെ; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു; മരണം 53 ആയി

ഒര്‍ലാന്‍ഡോ കൂട്ടക്കൊല ഭീകരാക്രമണം തന്നെ; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു; മരണം 53 ആയി

Written By Muhimmath News on Monday, 13 June 2016 | 10:34

അമേരിക്ക: ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കായുളള നിശാക്ലബ്ബില്‍ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരവാദ സംഘടനയായ ഐഎസ് ഏറ്റെടുത്തു. ആക്രമണം നടത്തിയ ഒമര്‍ സിദ്ദീഖ് മാറ്റിന്‍ തങ്ങളുടെ ആളാണെന്നും ഐഎസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒര്‍ലാന്‍ഡോയില്‍ നടന്ന വെടിവെപ്പിനെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ശക്തമായ ഭാഷയില്‍ അപലപിച്ചു. തോക്കുകളുടെ ലൈസന്‍സ് നിയന്ത്രിക്കേണ്ടതിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഭീകരാക്രമണമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭീകരസംഘടനയായ ഐഎസിനോട് അനുഭാവമുളള ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്നലെ ആക്രമണത്തിന് പിന്നാലെ ഒമര്‍ സിദ്ദീഖ് മാറ്റിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുന്നതും.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഫ്‌ളോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ ക്ലബ്ബായ പള്‍സിലെ നിശാപാര്‍ട്ടിക്കിടെ ഭീകരവാദിയുടെ ആക്രമണം ഉണ്ടാകുന്നതും 53 പേര്‍ കൊല്ലപ്പെടുന്നതും. തോക്കും സ്‌ഫോടക വസ്തുക്കളുമായി ക്ലബ്ബിനുള്ളില്‍ എത്തിയ അക്രമി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുക ആയിരുന്നു.വെടിവെപ്പിനെ തുടര്‍ന്ന് ക്ലബ്ബിലുണ്ടായിരുന്നവര്‍ ചിതറിയോടി.
ആ സമയത്ത് ക്ലബ്ബില്‍ ഏകദേശം നൂറിലധികം ആള്‍ക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവമറിഞ്ഞെത്തിയ പൊലീസ് ക്ലബ്ബിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സ്ഥലത്തുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിനുശേഷമാണ് പൊലീസിന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞത്. 

ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved