Latest News :
Home » , , » പള്ളിക്കര അപകടം: നാട് വിറങ്ങലിച്ചു; ഞെട്ടല്‍ മാറാതെ നഗരം

പള്ളിക്കര അപകടം: നാട് വിറങ്ങലിച്ചു; ഞെട്ടല്‍ മാറാതെ നഗരം

Written By Muhimmath News on Tuesday, 14 June 2016 | 11:00

ബേക്കല്‍: പള്ളിക്കരയിലെ ഉറ്റവരുടെ അപകട മരണത്തില്‍ നട് ഒന്നടങ്കം തേങ്ങുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ പള്ളിക്കര വില്ലേജ് ഓഫീസിന് സമീപം കാര്‍ മരത്തിലിടിച്ചാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. 

ബന്ധുവീട്ടിലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിടെയാണ് അപകടം. മുക്കൂട് ഏത്താകോട്ട ഇബ്രാഹിം ബാദുഷ ജുമാ മസ്ജിദിനടുത്ത പരേതനായ ചേറ്റുകുണ്ട് മമ്മദിന്റെ മക്കളും മരുമക്കളും പേരമക്കളുമാണ് അപകടത്തില്‍ മരിച്ചത്.



 പള്ളിക്കര ചേറ്റുകുണ്ടിലെ ഹമീദിന്റെ ഭാര്യ സക്കീന (34), മക്കളായ സജീര്‍(18), സനീറ(18), സക്കീനയുടെ സഹോദരന്‍ അസ്ഹറിന്റെ ഭാര്യ ഖൈറുന്നിസ (24), മകള്‍ ഫാത്തിമ (രണ്ട്), കല്ലിങ്കാലിലെ ഇര്‍ഫാന്റെ ഭാര്യ റംസീന (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അര്‍ഷാദ് (18), ഇര്‍ഫാന്റെ മകന്‍ അജ്മല്‍ (നാല്) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പള്ളിക്കര ചേറ്റുകുണ്ടിലെ വീട്ടില്‍ നിന്ന് കളനാട്ടെ സക്കീനയുടെ മകളുടെ വീട്ടിലേക്ക് നോമ്പുതുറ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു എട്ടംഗ കുടുംബം. പള്ളിക്കര വില്ലേജ് ഓഫീസിന് സമീപം വളവില്‍ കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണംവിടുകയും റോഡില്‍ നിന്ന് തെന്നിമാറി സമീപത്തെ മരത്തിലിടിക്കുകയുമായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരും വിരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുത്തത്. പുറത്തെടുത്തവരെ ഉടന്‍ തന്നെ കിട്ടിയ വാഹനത്തില്‍ അടുത്തുള്ള ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
ഉറ്റബന്ധുക്കളുടെ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. 

അപകടത്തില്‍പെട്ടവരെയും കൊണ്ട് വാഹനങ്ങള്‍ ആസ്പത്രിയലെത്തിയപ്പോഴേക്കും ആസ്പത്രി മുറ്റം ജനസഞ്ചമായി മാറിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved