Latest News :
Home » , » പള്ളിക്കര അപകടമരണം; സുന്നിനേതാക്കള്‍ അനുശോചിച്ചു

പള്ളിക്കര അപകടമരണം; സുന്നിനേതാക്കള്‍ അനുശോചിച്ചു

Written By Muhimmath News on Tuesday, 14 June 2016 | 20:40

കാസര്‍കോട്: പള്ളിക്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരണപ്പെട്ട സംഭവത്തില്‍ സുന്നീ നേതാക്കള്‍ അനുശോചിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ചേറ്റുകുണ്ട് ഇബ്‌റാഹിം ബാദുഷ ജുമാമസ്ജിദ് അങ്കണത്തിലാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ ഖബറടക്കിയത്. ബാദുഷ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് സമസ്ത കേരള സുന്നിയുവജനസംഘം ജില്ലാപ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കേരള മുസ്‌ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡന്റ് കെ പി എസ് തങ്ങള്‍ ബേക്കല്‍, എസ് വൈ എസ് ജില്ലാജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, വൈസ് പ്രസിഡന്റ് കന്തല്‍ സൂപ്പി മദനി, സെക്രട്ടറി അഷ്‌റഫ് കരിപ്പോടി, ഹമീദ് മൗലവി ആലംപാടി, സി അബ്ദുല്ലഹാജി ചിത്താരി, സി എച്ച് ആലിക്കുട്ടി ഹാജി കാഞ്ഞങ്ങാട്, അബ്ദുസത്താര്‍ പെട്ടിക്കുണ്ട്, അലി പൂച്ചക്കാട്, സി കെ ഖാദര്‍ ചിത്താരി, ഇ കെ അബ്ദുള്‍ഖാദര്‍, ഷാഫി സഅദി ഷിറിയ തുടങ്ങിയവര്‍ സംബന്ധിച്ച് അനുശോചനമറിയിച്ചു.

എം എല്‍ എമാരായ പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളും മറ്റു ജന പ്രതിനിധികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved