Latest News :
Home » » പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം പ്രാര്‍ത്ഥനാ സംഗമവും സ്വലാത്ത് മജ്‌ലിസും 30ന്

പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം പ്രാര്‍ത്ഥനാ സംഗമവും സ്വലാത്ത് മജ്‌ലിസും 30ന്

Written By Muhimmath News on Tuesday, 28 June 2016 | 19:42

ബദിയടുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എജുക്കേഷന്‍ ആന്റ് ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റമളാന്‍ പ്രാര്‍ത്ഥനാ സംഗമവും സ്വലാത്ത് മജ്‌ലിസും 30ന് വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ കന്യാന പഞ്ചിക്കല്‍ മസ്ജിദില്‍ നടക്കും. അസര്‍ നിസ്‌കാര ശേഷം പരിപാടികള്‍ ആരംഭിക്കും. മാസാന്ത സ്വലാത്ത്, ബുര്‍ദ ആസ്വാദനം, വിര്‍ദുല്ലത്തീഫ്, തഹ്‌ലീല്‍ എന്നിവക്കു ശേഷം സമൂഹ നോമ്പ് തുറയോടെ സമാപിക്കും.

ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും.സ്വലാത്ത് മജ്‌ലിസിനും പ്രാര്‍ഥനക്കും റൗളത്തുല്‍ ഉലൂം ചെയര്‍മാന്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്‍കും.

എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്‌ബോധനം നടത്തും. സീതിക്കുഞ്ഞി മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എം പി അബ്ദുല്ല ഫൈസി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, മുഹമ്മദ് മദനി നാരമ്പാടി, മുഹമ്മദലി പെരഡാല, മുഹമ്മദ് മാസ്റ്റര്‍, മാഹിന്‍ മുസ്ലിയാര്‍ കൊടക്, ബഷീര്‍ പുളിക്കൂര്‍, എ കെ സഖാഫി കന്യാന, ഹനീഫ് സഅദി മാന്യ, അബുബക്കര്‍ ഫൈസി കുംബഡാജെ, അബ്ദുറസ്സാഖ് മുസ്ലിയാര്‍ പുണ്ടൂര്‍, അഷ്‌റഫ് മൗലവി തുപ്പക്കല്‍, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, ഇഖ്ബാല്‍ ആലംങ്കോട്, യൂസുഫ് മൗലവി കുദിങ്കില, ഹമീദലി മാവിനക്കട്ട, ഉസ്മാന്‍ മൗലവി നാരമ്പാടി, അബ്ദുറഹിമാന്‍ ഹാജി ചെടേക്കല്‍, കുഞ്ഞാലി ഹാജി, മമ്മിഞ്ഞി ഹാജി, അബ്ബാസ് ഹാജി കൊടിയമ്മ, കെ എം ഇബ്‌റാഹിം തുടങ്ങിയവര്‍ പങ്കെടുക്കും.

സ്ഥാപനത്തിനു കീഴില്‍ വിശുദ്ധ റമളാനില്‍ നടത്തി വരുന്ന ജീവകാരുണ്യ ആത്മീയ ബോധ വത്കരണ പരിപാടിയുടെ സമാപനമായാണ് പ്രാര്‍ഥനാ സംഗമം നടക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved