പരപ്പ സോണ്‍ റമളാന്‍ പ്രഭാഷണം സമാപിച്ചു
പരപ്പ: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ്. പരപ്പ സോണ്‍ സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടു നിന്ന റമളാന്‍ പ്രഭാഷണത്തിന് കൂട്ടുപ്രാര്‍ത്ഥനയോടെ ഉജ്ജ്വല പരിസമാപ്തി. പ്രത്യേകം സജ്ജമക്കിയ താജുല്‍ ഉലമാ നഗറില്‍ പ്രഭാഷണം വീക്ഷിക്കാന്‍ നൂറുക്കണക്കിന് വിശ്വാസികള്‍ എത്തിയിരുന്നു.
റമളാന്‍ പ്രഭാഷണത്തിന്റെ ആദ്യദിവസം റാഫി
അഹ്സനി കാന്തപുരവും രണ്ടാം ദിവസം ശമീര്‍ അഷ്റഫി കാട്ടാമ്പള്ളിയും മുഖ്യ പ്രഭാഷണം നടത്തി. സമാപന ദിവസം നടന്ന കൂട്ടു പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ നേതൃത്വം നല്കി.
ബദ് രീങ്ങളുടെ സ്മരണ അയവിറക്കുന്ന വിശുദ്ധ റമളാനില്‍ അവര്‍ കാണിച്ചു തന്ന പാത പിമ്പറ്റി ജീവിച്ചാല്‍ ഇരുലോക വിജയത്തിന് നിതാനമാണെന്ന് തങ്ങള്‍ ഓര്‍മ്മപ്പെടുത്തി. സോണ്‍ പരിധിയില്‍പെട്ട നിര്‍ധനര്‍ക്ക് സോണ്‍ കമ്മിറ്റി നല്കുന്ന റമളാന്‍ കിറ്റിന്റെ വിതരണവും വേദിയില്‍ നടന്നു. പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും പൊതജനങ്ങളും പരിപാടി വീക്ഷിക്കാന്‍ എത്തിയിരുന്നു.
Post a Comment