കുമ്പള: ചൊവ്വാഴ്ച രാത്രിയുണ്ടായ മഴക്കിടെ പേരാലില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കുമ്പള പഞ്ചായത്തിന്റെ കീഴില്‍ പേരാലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ജൂനിയര്‍ ബേസിക് സ്കൂളിന്റെ കെട്ടിടമാണ് തകര്‍ന്നത്. മൂന്നാം ക്ലാസ് പ്രവര്‍ത്തിക്കുന്ന ഓട് പാകിയ കെട്ടിടത്തിന്റെ നടുഭാഗമാണ് തകര്‍ന്ന് വീണത്. റമദാന് ആയതിനാല്‍ സ്കൂളിന് ഒരു മാസം അവധിയാണ്. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ ഇവിടെ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നില്ല. സ്കൂളിന്റെ കമ്മ്യൂണിറ്റി ഹാളിലായിരുന്നു കുട്ടികള്‍ക്ക് ക്ലാസ് നല്‍കിയിരുന്നത്. അതിനിടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തിയത്. തകര്‍ന്ന കെട്ടിടം റവന്യു അധികൃതരും ജനപ്രതിനിധികളും സന്ദര്‍ശിച്ചു.
Post a Comment