Latest News :
Home » » പേരാല്‍ സുന്നീ മദ്‌റസക്ക് നൂറുമേനി

പേരാല്‍ സുന്നീ മദ്‌റസക്ക് നൂറുമേനി

Written By Muhimmath News on Thursday, 23 June 2016 | 18:42

കുമ്പള: സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടന്ന പൊതു പരീക്ഷയില്‍ പേരാല്‍ അഹ്ദലിയ്യ സുന്നീ മദ്‌റസയ്ക്ക് നൂറുമേനിയുടെ തിളക്കം.

പരീക്ഷാര്‍ത്ഥികളായ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയും മദ്‌റസ ഉസ്താദുമാരെയും മസ്ജിദ് ഹാജറ മഹല്ല് കമ്മിറ്റിയും പേരാല്‍ മുഹ് യിസ്സുന്ന ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനും അഭിനന്ദിച്ചു. യോഗത്തില്‍ ടി.എ ഉസ്മാന്‍ സഖാഫി തലക്കി, അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ കാമണല്‍, ഫൈസല്‍ സഖാഫി പെരഡാല, സാദിഖ് സഖാഫി പേരാല്‍, അലി അന്‍സാര്‍ ഹിമമി സഖാഫി, എം.എ മുഹമ്മദ് ഹാജി പേരാല്‍, എം.എസ്.പേരാല്‍, മുഹമ്മദ് തലപ്പാടി, അസീസ് എം.എ, അബ്ബാസ് കാമണല്‍, യൂനുസ് കെ.എ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved