Latest News :
Home » » പെരിയടുക്കയില്‍ ബദ്‌രിയ്യ മജ്‌ലിസിന് പ്രൗഡ സമാപനം

പെരിയടുക്കയില്‍ ബദ്‌രിയ്യ മജ്‌ലിസിന് പ്രൗഡ സമാപനം

Written By Muhimmath News on Thursday, 23 June 2016 | 18:56



ചൗക്കി: അനശ്വര പ്രതിഭകളായ ബദര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് വിശ്വാസികള്‍ക്ക് ആത്മീയ നിര്‍വൃതിയേകി പെരിയടുക്ക ബദ്‌രിയ്യ മജ്‌ലിസിന് പ്രൗഡ സമാപനം.

പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് മാസന്തോറും നടന്ന് വരുന്ന ബദ്‌രിയ്യ മജ്‌ലിസിന്റെ വാര്‍ഷികവും പ്രാര്‍ത്ഥന സമ്മേളനവും സയ്യിദ് മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തിന് സ്വാഗതസംഘം ചെയര്‍മാന്‍ സുലൈമാന്‍ സഖാഫി ദേശാംകുളവും പറപ്പാടി മഖാം സിയാറത്തിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളും നേതൃത്വം നല്‍കി. രാവിലെ നടന്ന കുടുംബ ക്ലാസ്സില്‍ കല്ലക്കട്ട മജ്മഅ് ജനറല്‍ മനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് പ്രസംഗിച്ചു. ബദര്‍ മാല ആലാപനത്തിന് ശംസുദ്ദീന്‍ ഹിമമിയും വിര്‍ദ്ദുല്ലത്വീഫ് മജ്‌ലിസിന് മുഹിമ്മാത്ത് മുദര്‍രിസ് അബ്ദുര്‍ റഹ്മാന്‍ അഹ്‌സനിയും നേതൃത്വം നല്‍കി.

ബദര്‍ മൗലീദ് പാരായണവും അനുസ്മരണ സമ്മേളനവും ജമാഅത്ത് പ്രസിഡന്റ് കെ.എം മൊയ്തുവിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ ആലികുഞ്ഞി ഉസ്താദ് പ്രാര്‍ത്ഥന നിര്‍വഹിച്ചു. റഫീഖ് സഅദി ദേലംമ്പാടി അനുസ്മരണ പ്രഭാഷണവും അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ മുഖ്യപ്രഭാഷണവും നടത്തി. ബദ്‌രിയ്യ മജ്‌ലിസ് അബ്ദുല്‍ മജീദ് സഖാഫി കുട്ടശ്ശേരി ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ സമാപന കൂട്ട്പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മൊയ്തു സഅദി ചേരൂര്‍, മുഹമ്മദ് മുസ്ലിയാര്‍ ചൗക്കി, അബ്ദുല്‍ റസാഖ് റോസി റോമാനി, ലത്വീഫ് കടമ്പാര്‍, സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍, സഈദ് സഅദി കോട്ടക്കുന്ന്, എ.കെ കമ്പാര്‍, എന്‍.എം ഉസ്മാന്‍ മുസ്ലിയാര്‍, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, ഹനീഫ് പടുപ്പ്, ശാഫി ഹാജി ഒമാന്‍, അഷ്‌റഫ് സുഹ്‌റി, സ്വാദിഖ് സഖാഫി പേരാല്‍, അഷ്‌റഫ് ഹാജി പറപ്പാടി, ഉസ്മാന്‍ സഖാഫി പേരാല്‍, സിദ്ധീഖ് സഅദി ബെജ്ജ സംബന്ധിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും കണ്‍വീനര്‍ മുസ്തഫ ഹനീഫി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved