Latest News :
Home » , , » പെരിയടുക്ക യില്‍ ബദ്‌രിയ്യ മജ്‌ലിസ് ബുധനാഴ്ച

പെരിയടുക്ക യില്‍ ബദ്‌രിയ്യ മജ്‌ലിസ് ബുധനാഴ്ച

Written By Muhimmath News on Saturday, 18 June 2016 | 12:04

ചൗക്കി: പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് മാസന്തോറും നടത്തി വരുന്ന ബദ്‌രിയ്യ മജ്‌ലിസിന്റെ ഭാഗമായി റമസാന്‍ 17 ബുധനാഴ്ച്ച ബദ്‌രീങ്ങളുടെ ആണ്ട്‌നേര്‍ച്ചയും ആത്മീയ സമ്മേളനവും നടക്കും. 

രാവിലെ 9 മണിക്ക് മാലിക് ദീനാര്‍ മഖാം സിയാറത്തോടു കൂടി ആരംഭിക്കുന്ന പരിപാടിയില്‍ 10 മണിക്ക് ജമാഅത്ത് പ്രസിഡന്റ് മൊയ്തു കെ.എം പതാക ഉയര്‍ത്തും. തുടര്‍ന്ന് കുടുംബ ക്ലാസ്സിന് മുനീര്‍ അഹ്മദ് സഅദി കല്ലക്കട്ട നേതൃത്വം നല്‍കും. ളുഹറ് നിസ്‌കാര ശേഷം ബദര്‍ മാല ആലാപനവും അസ്‌റ് നിസ്‌കാര ശേഷം ബദര്‍ മൗലിദും നടക്കും.

 മൗലിദ് സദസ്സിന് സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ ആലികുഞ്ഞി ഉസ്താദ് നേത്രത്വം നല്‍കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന ബദര്‍ അനുസ്മരണ സംഗമം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും. വിര്‍ദുല്ലത്തീഫ് മജ്‌ലിസിന് അബ്ദുര്‍റഹ്മാന്‍ അഹ്‌സനി നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സമൂഹ നോമ്പ് തുറയില്‍ ആയിരങ്ങള്‍ സംബന്ധിക്കും.

   രാത്രി തറാവീഹ് നിസ്‌കാര ശേഷം നടക്കുന്ന ബദ്‌രീയ്യ മജ്‌ലിസ് ആത്മീയ സമ്മേളനം സുലൈമാന്‍ സഖാഫിയുടെ അദ്യക്ഷതയില്‍ അബ്ദുല്‍ മജീദ് കാമില്‍ സഖാഫി കുട്ടശ്ശേരി ഉദ്ഘാടനം ചെയ്യും. ബദ്‌രീയ്യ മജ്‌ലിസിനും സമാപന പ്രാര്‍ത്ഥനക്കും അല്‍ ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദാന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. 

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, വൈസ് പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജാഫര്‍, ജില്ലാ പ്രസിഡന്റ് അബ്ദര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ പ്രസംഗിക്കും. യ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രഹീമുല്‍ ഹാദി തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രോസി തങ്ങള്‍, എ.ബി മൊയ്തു സഅദി ചേരൂര്‍, ഹാജി അമീറലി ചൂരി, ഹനീഫ് പടുപ്പ്, അബ്ദുര്‍ റസാഖ് റോസി റോമാനി, ഇത്തിഹാജ് മുഹമ്മദ് ഹാജി, ബഷീര്‍ ഹാജി പുത്തൂര്‍, എ.കെ കമ്പാര്‍, അബ്ദുല്‍ ലത്തീഫ് ഹൊസങ്കെടി, അഷ്‌റഫ് ഹാജി പറപ്പാടി സംബന്ധിക്കും.

പത്രസമ്മേളനത്തില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ്, തങ്ങള്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ റസാഖ് റോസി റോമാനി, മുസ്ത്ഥഫ ഹനീഫി ചൗക്കി സംബന്ധിച്ചു.
                                               

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved