Latest News :
Home » , , » സ്വശരീരത്തിന്റെ ഇച്ഛകളോടുള്ള പടപൊരുതാന്‍ സജ്ജരാകണം: പള്ളങ്കോട്

സ്വശരീരത്തിന്റെ ഇച്ഛകളോടുള്ള പടപൊരുതാന്‍ സജ്ജരാകണം: പള്ളങ്കോട്

Written By Muhimmath News on Thursday, 23 June 2016 | 11:16

ചൗക്കി: സ്വശരീരത്തിന്റെ ഇച്ഛകളോടും ആഗ്രഹങ്ങളോടും ശക്തമായി പടപൊരുതാന്‍ വിശ്വാസികള്‍ സജ്ജരാകണമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു. പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് ബദര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ മടിയില്ലാത്ത ഈ പുതുക്കാലത്ത് സ്വശരീരത്തോടുള്ള പോരാട്ടത്തിന് നൂറ് രക്തശാക്ഷികളുടെ പ്രതിഫലം ഉണ്ടെന്നാണ് മുത്ത് നബിയുടെ ആഹ്വാനം.

ആദര്‍ശ സംരക്ഷണത്തിന് നിലകൊണ്ടതിന്റെ പേരില്‍ അക്രമണം നേരിട്ടപ്പോള്‍ മര്‍ദിതരോട് പ്രതിരോധിക്കാന്‍ അനുവദിക്കുകയായിരുന്നു ബദര്‍ സംഭവിക്കാനുണ്ടായ സഹചര്യമെന്നും പള്ളങ്കോട് അഭിപ്രായപ്പെട്ടു. റഫീഖ് സഅദി ദേലംമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി. ആലികുഞ്ഞി ഉസ്താദ് പ്രാര്‍ഥനക്ക് നേതൃത്വംനല്‍കി. 

അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൊയ്തു സഅദി ചേരൂര്‍, മുഹമ്മദ് മുസ്‌ലിയാര്‍ചൗക്കി, അഷ്‌റഫ് സുഹ്‌റി, അഷ്‌റഫ് സഅദി ആരിക്കാടി, സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍, കെ എം മൊയ്തു, സുലൈമാന്‍ സഖാഫി ദേശാംകുളം, സഈദ് സഅദി കോട്ടക്കുന്ന്, ശാഫി ഹാജി ഒമാന്‍, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി സംബന്ധിച്ചു. ബദ്‌രീയ്യ മജ്‌ലിസ്‌നും കൂട്ട്പ്രാര്‍ഥനക്കും സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കി. അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും മുസ്തഫ ഹനീഫി നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved