Latest News :
Home » , , » പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ്, മാനേജര്‍ ഒളിവില്‍ പോയി: ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും പരിശോധന ആരംഭിച്ചു

പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ്, മാനേജര്‍ ഒളിവില്‍ പോയി: ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും പരിശോധന ആരംഭിച്ചു

Written By Muhimmath News on Friday, 17 June 2016 | 15:47

കാസര്‍കോട്: മുട്ടത്തൊടി സഹകരണ ബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ സംഭവം പുറത്തു വന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും പരിശോധന ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാസര്‍കോട് സഹകരണ ബാങ്കിലും പരിശോധന നടത്തി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. പത്തുദിവസത്തിനകം പരിശോധന നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പണയപ്പെടുത്തിയ എല്ലാ ഉരുപ്പടികളും പരിശോധിക്കും.

അതേ സമയം പരിശോധനക്കിടെ പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ബ്രാഞ്ചില്‍ 70 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാവായ മാനേജര്‍ എംവി ശരത് ചന്ദ്രന്‍ ഒളിവില്‍ പോയി. സഹകരണ വകുപ്പിന്റെ സ്‌ക്വാഡ് വ്യാഴാഴ്ച വൈകിട്ട് പരിശോധനയ്‌ക്കെത്തുന്നതിന് തൊട്ടുമുമ്പ് ബാങ്ക് മാനേജര്‍ ശരത് ചന്ദ്രന്‍ താക്കോല്‍ മേശപ്പുറത്ത് വെച്ച് സ്ഥലം വിടുകയായിരുന്നു. കോണ്‍ഗ്രസ്സ് നീലേശ്വരം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് ശരത് ചന്ദ്രന്‍.

ബാങ്കിലെ മറ്റ് ജീവനക്കാര്‍ വിവരം ഹെഡ് ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി ഭാവദാസന്‍ സ്ഥലത്തെത്തിയതിന് ശേഷമാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്തയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. വൈകിട്ട് ആറ് മണിവരെ നടന്ന പരിശോധനയില്‍ 200 പണയ ആഭരണങ്ങള്‍ പരിശോധിച്ചതില്‍ ഏഴര ലക്ഷം രൂപയുടെ പണയ ഉരുപ്പടികള്‍ മുക്കുപണ്ടങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. വെളളിയാഴ്ച രാവിലെ തുടര്‍ പരിശോധന നടന്നപ്പോഴാണ് 70 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തിയതായി കണ്ടെത്തിയിരിക്കുന്നത്.

പരിശോധന തുടരുകയാണ്. തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നാണ് സൂചന. മൊത്തം 1,250 പണയപ്പണ്ടങ്ങളാണ് ബാങ്കിന്റെ കാലിക്കടവ് ശാഖയിലുള്ളത്.




































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved