Latest News :
Home » , » സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാര്‍ നയമല്ല; മുഖ്യമന്ത്രി

സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാര്‍ നയമല്ല; മുഖ്യമന്ത്രി

Written By Muhimmath News on Wednesday, 8 June 2016 | 17:19

തിരുവനന്തപുരം: സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടത്താന്‍ കേരളത്തിലെ സ്‌കൂളുകള്‍ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.ഇ.ആര്‍. പരിഷ്‌കരണം അടക്കമുള്ളവ നിയമാനുസൃതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ ഉള്‍പ്പെടെ മൂന്ന് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പിണറായി വിജയന്റെ പ്രസ്താവന. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമ തടസ്സം ഇല്ലെന്ന് നിയമസെക്രട്ടറി മന്ത്രി സഭയെ അറിയിച്ചിരുന്നു. നഷ്ടപരിഹാം നല്‍കിയാവും സ്‌കുളുകള്‍ ഏറ്റെടുക്കുക. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മൂന്ന് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാന്‍ മന്ത്രിസഭയില്‍ തീരുമാനമായിട്ടുണ്ട്. മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എന്നീ സ്‌കൂളുകളാണ് ഏറ്റെടുക്കുന്നവ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved