Latest News :
Home » » ഏഴാംക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂട്ടറോടിച്ചു; പിതാവിനെതിരെ കേസ്

ഏഴാംക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂട്ടറോടിച്ചു; പിതാവിനെതിരെ കേസ്

Written By Muhimmath News on Monday, 27 June 2016 | 12:41

ഉദുമ: പിതാവിനെ പിറകിലിരുത്തി വിദ്യാര്‍ത്ഥി ഓടിച്ച സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പള്ളിക്കര പെരിയ റോഡിലെ അബ്ദുല്‍ഖാദറിനെതിരെയാണ് കേസ്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച സ്‌കൂട്ടറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനങ്ങള്‍ ഓടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് വ്യപകമായി നടപടി സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കേസുകളാണ് ഇത്തരത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved