Latest News :
Home » , , » മങ്കടയിലെ സദാചാര കൊലപാതകം; ഏഴ് പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതികളെ തേടി പൊലീസ് വയനാട്ടില്‍

മങ്കടയിലെ സദാചാര കൊലപാതകം; ഏഴ് പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതികളെ തേടി പൊലീസ് വയനാട്ടില്‍

Written By Muhimmath News on Wednesday, 29 June 2016 | 11:08

മലപ്പുറം: മലപ്പുറം മങ്കടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് യുവാവിനെ പ്രദേശവാസികളായ ഏതാനും നാട്ടുകാര്‍ മര്‍ദിച്ചുകൊന്ന ഏഴു പേര്‍ കസ്റ്റഡിയില്‍.
കൂട്ടില്‍ കുന്നശേരി നസീര്‍(40) ആണ് മരണമടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളായ സുഹൈയലിനും സക്കീറിനും വേണ്ടി പൊലീസ് വയനാട്ടില്‍ തെരച്ചില്‍ നടത്തുകയാണ്. 

കസ്റ്റഡിയിലെടുത്ത ഏഴുപേരുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇവരെ ഉച്ചയ്ക്ക് ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.
ജൂണ്‍ 27ന് രാത്രിയില്‍ കുട്ടിഹസന്‍ എന്നയാളുടെ വീടിനുള്ളില്‍ വെച്ചാണ് നസീറിനെ സംഘംചേര്‍ന്ന് എത്തിയവര്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് ഉള്‍പ്പെടെ സാരമായ പരുക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തലയ്‌ക്കേറ്റ മാരകമായ പരിക്കിനെ തുടര്‍ന്ന് നസീര്‍ മരണമടയുകയായിരുന്നു.

നസീറിന്റെ മരണം സദാചാര ക്കൊലപാതകമാണെന്ന കാര്യം സ്ഥിരീകരിച്ചതായി മങ്കട എസ്‌ഐ അറിയിച്ചു. സദാചാര ഗുണ്ടകള്‍ നസീര്‍ തങ്ങിയ കുട്ടിഹസന്റെ വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. തുടര്‍ന്ന് ചുമരിനോട് ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ചുമരില്‍ തലയിടിപ്പിച്ചതിന്റെ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved