Latest News :
Home » » റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി മോഷണം പോയി

റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി മോഷണം പോയി

Written By Muhimmath News on Friday, 17 June 2016 | 12:18

ബന്തടുക്ക : ഏണിയാടിയില്‍ റോഡിനു സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി മോഷണം പോയതായി പരാതി. ബന്തടുക്കയിലെ വിനോദിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 65 ഇ 4463 നമ്പര്‍ ടിപ്പല്‍ ലോറിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം പോയത്. വിനോദിന്റെ വീടിനു സമീപം രാത്രി നിര്‍ത്തിയിട്ടതായിരുന്നു ലോറി. 

പിറ്റേന്ന് രാവിലെ നോക്കിയപ്പോഴാണ് ലോറി മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബേഡകം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved